രാഖി സാവന്തുമായുള്ള തന്റെ വിവാഹം നിയമവിരുദ്ധമായിരുന്നുവെന്ന് മുൻ ഭർത്താവ് ആദിൽ ഖാൻ .അടുത്തിടെയാണ് ആദിൽ ബിഗ് ബോസ് 12 ഫെയിം സോമി ഖാനെ വിവാഹം കഴിച്ചത് . അതിനു പിന്നാലെയാണ് രാഖിയ്‌ക്കെതിരെയുള്ള പ്രസ്താവന .
‘ രാഖി സാവന്തുമായുള്ള ഭൂതകാലം ഉപേക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നു . കാരണം രാഖിക്ക് ആരുടെയും ജീവിതത്തിൽ സന്തോഷം നൽകാൻ കഴിയില്ല . അവർ എപ്പോഴും തന്നെക്കുറിച്ച് നിഷേധാത്മകത പ്രചരിപ്പിച്ചിരുന്നു.ആ വിവാഹം നിയമവിരുദ്ധമാണ്, കാരണം ഞങ്ങൾ വിവാഹിതരാകുമ്പോൾ രാഖി വിവാഹിതയായിരുന്നു. അവർ എന്നെ വഞ്ചിച്ചു. ഇത് സംബന്ധിച്ച കേസ് ഇപ്പോൾ കോടതിയിൽ നടന്നുവരികയാണ്. പിന്നെ ഞാൻ എങ്ങനെ രണ്ടാം വിവാഹം കഴിച്ചുവെന്നാണെങ്കിൽ ഞാൻ ഒരു മുസ്ലീമായതിനാൽ എനിക്ക് പുനർവിവാഹത്തിന് എല്ലാ അവകാശവുമുണ്ട്.
വീട്ടുകാരുടെ സാന്നിധ്യത്തിൽ ഞാൻ ഔപചാരികമായി വിവാഹം കഴിച്ചു. അടച്ചിട്ട മുറിയിൽ എന്റെ കുടുംബമില്ലാത്ത ആരും വിവാഹത്തിന് ഉണ്ടായിരുന്നില്ല . സോമിയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് ഞാൻ വിവാഹം കഴിച്ചത് – ആദിൽ ഖാൻ പറഞ്ഞു.
ആദിൽഖാനെ വിവാഹം കഴിക്കാനായി രാഖി സാവന്ത് മതവും മാറിയിരുന്നു.















