ന്യൂഡൽഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റ് ജ്ഞാനേഷ് കുമാറും ഡോ. സുഖ്ബീർ സിംഗ് സന്ധുവും. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ കമ്മീഷൻ ഓഫീസിലെത്തിയ ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി രാജീവ് കുമാർ സ്വാഗതം ചെയ്തു.
Shri Gyanesh Kumar and Shri Sukhbir Singh Sandhu assume
charge as Election CommissionersDetails : https://t.co/OYa42PIqzs pic.twitter.com/Y0pwPoQ0mX
— Spokesperson ECI (@SpokespersonECI) March 15, 2024
ഫെബ്രുവരിയിൽ അനൂപ് ചന്ദ്ര പാണ്ഡേ വിരമിച്ച ഒഴിവിലും അരുൺ ഗോയലിന്റെ രാജിയെ തുടർന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് പേരെ പുതുതായി നിയോഗിച്ചത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
Two newly-appointed Election Commissioners, Gyanesh Kumar and Dr Sukhbir Singh Sandhu joined the Commission today: ECI pic.twitter.com/N5ZXd4RxQQ
— ANI (@ANI) March 15, 2024
കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള സർച്ച് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുള്ള ഷോർട്ട്ലിസ്റ്റ് തയ്യാറാക്കുന്നത്. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയും അടങ്ങുന്ന പാനൽ ഇതിൽ നിന്നും കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നതാണ് പ്രക്രിയ.