രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ചോദിച്ചാൽ ഞാൻ രണ്ടാമതൊന്ന് ചിന്തിക്കില്ല; സൈന്യത്തിൽ ചേരാൻ കഴിഞ്ഞില്ല, അതിൽ ദുഃഖമുണ്ട്: ഉണ്ണി മുകുന്ദൻ
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ചോദിച്ചാൽ ഞാൻ രണ്ടാമതൊന്ന് ചിന്തിക്കില്ല; സൈന്യത്തിൽ ചേരാൻ കഴിഞ്ഞില്ല, അതിൽ ദുഃഖമുണ്ട്: ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

ദേശീയതയിലൂന്നി നിലപാടുകൾ വ്യക്തമാക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. താൻ ഒരു ദേശീയവാദിയാണെന്നും രാജ്യത്തെ ഇകഴ്‌ത്തിക്കെട്ടുന്ന നിലപാടുകൾ അം​ഗീകരിക്കാൻ കഴിയില്ലെന്നും പല അവസരങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഇന്ത്യൻ സൈന്യത്തിൽ അം​ഗമാകാൻ ആ​ഗ്രഹിച്ച വ്യക്തി കൂടിയായിരുന്നു ഉണ്ണി മുകുന്ദൻ. എന്നാൽ, പിന്നീട് സിനിമയിലേയ്‌ക്ക് കടന്നു വന്നു. ഇപ്പോഴിതാ, ദേശസ്നേഹം തുളുമ്പുന്ന ഒരു സൈനിക ചിത്രം തന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായേക്കാം എന്ന സൂചന നൽകിയിരിക്കുകയാണ് താരം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരിക്കുന്നത്.

“ഒരു സൈനിക ചിത്രം ഉടൻ പ്രതീക്ഷിക്കാം. എന്റെ സ്വന്തം പ്രൊഡക്ഷനിൽ ഇത് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അത് വലിയ ബഡ്ജറ്റിലുള്ളതാണെങ്കിൽ മറ്റ് പലരും അതിന്റെ ഭാ​ഗമായേക്കാം. ഇതൊരു മലയാള സിനിമയായിരിക്കും, പക്ഷേ ബഹുഭാഷാ ഫോർമാറ്റിലായിരിക്കും. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഞാനൊരു ദേശീയവാദിയാണ്. 200 വർഷത്തെ അപമാനം, വിഭജനം. ഭാരതത്തിലെ ജനങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. രാജ്യ സ്നേഹം തുളുമ്പുന്ന വീഡിയോകൾ കാണുമ്പോഴെല്ലാം എനിക്ക് നിരാശ തോന്നുന്നു. നിങ്ങൾ ഈ നാട്ടിലാണ് ജനിച്ചതെങ്കിൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് നിങ്ങളുടെ കടമയാണ്. ഉയർന്നുവരാനുള്ള എല്ലാ സാധ്യതകളും എന്റെ രാജ്യത്തിനുണ്ട്”.

“കുട്ടിക്കാലത്ത് ഭഗത് സിംഗ് എഴുതിയ ഒരു കത്ത് ഇന്ത്യൻ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ചത് ഞാൻ വായിച്ചതായി ഓർക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 23-കാരൻ. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. എനിക്ക് സൈന്യത്തിൽ ചേരാൻ കഴിഞ്ഞില്ല. അതിൽ ഞാൻ ഖേദിക്കുന്നു. എന്നാൽ ഞാനീ സമൂഹത്തിന്റെ ഭാ​ഗമായതിനാൽ രാജ്യത്തിന് എന്തെങ്കിലും തിരികെ നൽകണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. ഇന്ത്യ ഏറ്റവും വൈവിധ്യമാർന്ന, സഹിഷ്ണുതയുള്ള, ലിബറൽ രാജ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് എപ്പോഴും ഒന്നാമത്. പ്രക്ഷുബ്ധതയ്‌ക്കിടയിലും, രാജ്യം മുന്നോട്ട് പോയി. അതിൽ നമ്മൾ അഭിമാനിക്കണം. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ല”- ഉണ്ണി മുകുന്ദൻ പറഞ്ഞു.

Tags: Indian ArmyUnni Mukundanarmy film
ShareTweetSendShare

More News from this section

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Latest News

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies