ലോകത്തിലെ ഏറ്റവും മികച്ച ചീസ്-ഡെസേർട്ടുകളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഭാരതത്തിന്റെ സ്വന്തം രസ്മലായ്. ജനപ്രിയ ഫുഡ്ഗൈഡായ ടേസ്റ്റ് അറ്റ്ലസാണ് സർവ്വേ റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും മികച്ച പത്ത് ചീസ്-ഡെസേർട്ടുകളിൽ രണ്ടാം സ്ഥാനമാണ് രസ് മലായ്ക്ക്.
പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പോളണ്ടിൽ നിന്നുള്ള ‘സെർണിക്’ ആണ്. രണ്ടാം സ്ഥാനം രസ് മലായ് നേടിയപ്പോൾ മൂന്നാമതെത്തിയത് ഗ്രീസിൽ നിന്നുള്ള മധുരപലഹാരമാണ്. കോഴിമുട്ടയും പഞ്ചസാരയും ത്വരാഗും (twarog) ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരുതരം ചീസ്കേക്കാണ് സെർണിക്.
അതേസമയം ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടിയിട്ടുള്ള മധുര പലഹാരമാണ് രസ് മലായ്. പശ്ചിമ ബംഗാളാണ് ഇതിന്റെ ഉത്ഭവം. ‘രസ്’ എന്നാൽ ജ്യൂസ് എന്നും ‘മലായ്’ എന്നാൽ ക്രീം എന്നുമാണ് അർത്ഥം. നല്ല മധുരമുള്ളതും സ്പോഞ്ച് പോലെയിരിക്കുന്നതുമായ രസ് മലായ് നിരവധി മധുരപ്രേമികളുടെ ഇഷ്ടപദാർത്ഥമാണ്. സോഫ്റ്റ്-ഫ്രഷ് ചീസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഹോളി, ദീപാവലി സമയങ്ങളിൽ കൂടുതലായും തയ്യാറാക്കുന്ന വിഭവമാണിത്. പാകം ചെയ്തതിന് ശേഷം തണുപ്പിച്ച് വിളമ്പിയാൽ രസ് മലായുടെ സ്വാദ് ഇരട്ടിയാകുമെന്നും പറയപ്പെടുന്നു.
മികച്ച പത്ത് ചീസ്-ഡെസേർട്ടുകൾ ചുവടെ..
1. Sernik, Poland
2. Ras malai, India
3. Sfakianopita, Greece
4. New York-style cheesecake, USA
5. Japanese cheesecake, Japan
6. Basque cheesecake, Spain
7. Rakoczi turos, Hungary
8. Melopita, Greece
9. Kasekuchen, Germany
10. Misa rezy, Czech Republic