സിനിമാ താരങ്ങൾ ചർമ്മത്തിന് നിറം വർധിക്കാനായി ഇഞ്ചക്ഷൻ എടുക്കാറുണ്ടെന്ന് ബോളിവുഡ് നടി ഇഷ ഗുപ്ത. സൗന്ദര്യ വർദ്ധനത്തിനായി രൂപമാറ്റം വരുത്തേണ്ട അവസ്ഥയാണെന്നും നടി പറഞ്ഞു. തന്റെ കരിയറിന്റെ ആരംഭത്തിലും തനിക്ക് ഇത്തരത്തിലെ ചില കാര്യങ്ങൾ ചെയ്യേണ്ടി വന്നെന്നാണ് ഇഷാ ഗുപ്ത ഒരു അഭിമുഖത്തിൽ പറയുന്നത്.
‘എന്റെ മൂക്ക് ഉരുണ്ടതായതുകൊണ്ട് കരിയറിന്റെ തുടക്കത്തിൽ മൂക്ക് കൂർത്തതാക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. വെളുത്ത നിറം ലഭിക്കുന്നതിനായി ഇഞ്ചക്ഷന്‍ എടുക്കാനും പറഞ്ഞു. കുറച്ചു കാലം ഞാനും അത് വിശ്വസിച്ചിരുന്നു. അങ്ങനെ ഞാൻ തിരക്കിയപ്പോഴായിരുന്നു ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായത്. സിനിമയിൽ വന്നതിന് ശേഷം വെളുത്ത ഒുപാട് പേരെ നിങ്ങൾക്ക് അറിയാം. ഞാൻ ആരുടെയും പേര് പറയുന്നില്ല.
നടിമാർക്ക് സുന്ദരിയായി ഇരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്റെ മകൾ ഒരു നടിയാകണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ കുഞ്ഞുനാൾ മുതൽ അവൾക്ക് സമ്മർദ്ദം നേരിടേണ്ടതായി വരും. അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല.’- ഇഷാ ഗുപ്ത പറഞ്ഞു.
ഇമ്രാം ഹാഷ്മിയുടെ നായികയായി ‘ജന്നത്ത് 2’ എന്ന ചിത്രത്തിലൂടെയാണ് ഇഷാ ഗുപ്ത ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് , നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലും ഇഷ ഗുപ്ത നിറസാന്നിധ്യമായിരുന്നു.















