മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ എൽഎൻജി ബസ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു. വായു മലിനീകരണം കുറയ്ക്കുന്നതിനാണ് മഹാരാഷ്ട്ര എസ്ആർടിസി ശ്രമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 5,000 ഡീസൽ ബസുകളെ എൽഎൻജി ഇന്ധനമുള്ള ബസുകളാക്കി മാറ്റാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം സർവീസ് ആരംഭിക്കും. എംഐഡിസിയും കിങ്സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. കോർപ്പറേഷന്റെ മൊത്തം ചിലവിന്റെ 34 ശതമാനം നിലവിൽ ഇന്ധനത്തിനായി നീക്കിവച്ചിരിക്കുന്നു.