കരിക്ക് താരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിര കെ.ടിയാണ് വധു. കണ്ണൂർ പെരളശേരി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. കരിക്ക് താരങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.
View this post on Instagram
കരിക്ക് താരങ്ങളായ അനു കെ അനിയൻ, അർജുൻ രത്തൻ, ജീവൻ സ്റ്റീഫൻ, ശബരീഷ് തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കരിക്കിലെ തേരാ പാരാ എന്ന സീരീസിലാണ് കിരൺ ആദ്യമായി അഭിനയിച്ചത്.

കൃഷ്ണ കുമാർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എഞ്ചിനിയിറിംഗ് പഠനം പൂർത്തിയാക്കിയ കിരൺ അഭിനയത്തോടുള്ള അടങ്ങാത്ത താൽപര്യം കൊണ്ടാണ് കരിക്കിലെത്തിയത്.















