പാറ്റ്ന: ബീഹാറിലെ ഖഗരിയയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 31ൽ ഇന്ന് പുലർച്ചയാണ് അപകടം. നാലുപേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
സിമന്റുമായി വന്ന ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് എസ്.യു.വി അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് മാറ്റി. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.