തൃശൂർ: പട്ടിക്കാട് ദേശീയപാതയിൽ പച്ചക്കറി കയറ്റി വന്ന ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. രണ്ട് മിനി ലോറികളും ഒരു ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ വച്ചാണ് ലോറികൾ കൂട്ടിയിടിച്ചത്.
ടയർ പഞ്ചറായതിനെ തുടർന്ന് ദേശീയപാതയിൽ നിർത്തിയിട്ട മിനി ലോറിയുടെ ഡ്രൈവറെ സഹായിക്കാൻ നിർത്തിയതായിരുന്നു മറ്റൊരു മിനി ലോറി. ഇതിന് പുറകിലാണ് പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഒരു മിനിലോറിയുടെ ഡ്രൈവറാണ് മരണപ്പെട്ടത്.