ആലപ്പുഴ: പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു. ഇന്ന് രാവിലെ തീരദേശത്ത് താമസിക്കുന്ന നാട്ടുകാരാണ് കടൽ ഉൾവലിഞ്ഞത് കണ്ടത്. 300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്. ഇതിന് മുമ്പും രണ്ട് തവണ കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ആദ്യം കടൽ ഉൾവലിഞ്ഞത് സുനാമിയുടെ സമയത്തായിരുന്നു. പിന്നീട് ചാകര കരയ്ക്കടിയുന്നതിന് മുന്നോടിയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇപ്പോൾ സംഭവിച്ചിരിക്കുന്ന പ്രതിഭാസം ആശങ്ക ഉയർത്തുന്നതാണെന്നും കടൽ ഉൾവലിയാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെന്നും തീരദേശവാസികൾ പറഞ്ഞു.