തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ കീറുന്നത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകന് സിപിഎം ആക്രമണം. ഗുരുവായൂർ ഇരിങ്ങപ്പുറത്താണ് സംഭവം. കോട്ടപ്പടിയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന പണിക്കാശ്ശേരി വീട്ടില്‍ പ്രദീപിന് നേരെയാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുരേഷ് ഗോപിയുടെ പോസ്റ്ററുകള്‍ കീറുന്നത് കണ്ടപ്പോൾ പ്രദീപ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ മൂന്ന് പേർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്നലെ കോട്ടപ്പടി ജംഗ്ഷൻ മുതൽ ഇരിങ്ങപ്പുറം വരെ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തില്‍ 200 ലേറെ പേര്‍ പങ്കെടുത്തു.















