എറണാകുളം: തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ വയോധികൻ പിടിയിൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശി ആണ്ടവയാണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
മിഠായിയും മധുര പലഹാരങ്ങളും നൽകിയായിരുന്നു ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരുന്നത്. മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ സംസ്ഥാനം വിടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾളെ പൊലീസ് പിടികൂടുകയായിരുന്നു.