മലപ്പുറം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മലപ്പുറം തിരുന്നാവായ ജംഗ്ഷനിലാണ് അപകടമുണ്ടായത്. തിരുന്നാവായയിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപത്തെ തട്ടുകടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
ഉഗ്രശബ്ദത്തോടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തുടർന്ന് തീ സമീപത്തേക്ക് പടർന്ന് പിടിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന പെട്ടിക്കടയും കത്തിനശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്നാണ് തീ അണച്ചത്. കൃത്യസമയത്ത് അഗ്നിശമനസേന സ്ഥലത്തെത്തിയെതിനാൽ വൻ ദുരന്തം ഒഴിവായി.