ആലപ്പുഴ: ചെങ്ങന്നൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. സംഭവത്തിൽ പത്തനംതിട്ട സ്വദേശി രാഹുൽ കെജിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 16 കിലോഗ്രാ തൂക്കം വരുന്ന കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിക്കപ്പെടാതിരിക്കുന്നതിന് രാഹുൽ സ്ഥിരമായി വാഹനങ്ങൾ മാറ്റിയാണ് ഉപയോഗിച്ചിരുന്നത്. കഞ്ചാവ് വിൽപ്പന നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതായിരുന്നു പ്രതിയുടെ രീതി. ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.