പത്തനംതിട്ട: രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ വയോധികൻ പിടിയിൽ. പത്തനംതിട്ട തേക്കുതോട് സ്വദേശി ഡാനിയേലാണ് പിടിയിലായത്. 80കാരനായ ഇയാൾ 6 വയസും 10 വയസുമുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റിലായത്.
ടാപ്പിംഗ് തൊഴിലാളിയായ ഡാനിയേൽ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.