തിരുവനന്തപുരം: പനവിളയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മലയിൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടർ യാത്രികനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ടിപ്പറിന്റെ ടയറുകൾ സുധീറിന്റെ തലയിലൂടെ കയറിയിറങ്ങിയതിനാൽ തത്ക്ഷണം മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.