16 ദശലക്ഷം വർഷം പഴക്കം; കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുപ്പമേറിയത്; 'റിവർ ഡോൾഫിന്റെ' തലയോട്ടി കണ്ടെടുത്ത് യുവ ശാസ്ത്രജ്ഞൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

16 ദശലക്ഷം വർഷം പഴക്കം; കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുപ്പമേറിയത്; ‘റിവർ ഡോൾഫിന്റെ’ തലയോട്ടി കണ്ടെടുത്ത് യുവ ശാസ്ത്രജ്ഞൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

ശുദ്ധജലത്തിൽ കഴിയുന്ന ഡോൾഫിനുകളാണ് റിവർ ഡോൾഫിനുകൾ എന്ന് അറിയപ്പെടുന്നത്. 16 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള റിവർ ഡോൾ‌ഫിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുകയാണ് യുവ ശാസ്ത്രജ്ഞൻ. Pebanista yacuruna എന്നാണ് പുതുതായി കണ്ടെത്തിയ ഇനത്തിന് നൽകിയിരിക്കുന്ന പേര്. പാലിയൻ്റോളജിസ്റ്റായ ആൽഡോ ബെനിറ്റ്സ്-പലോമിനോയാണ് ആമസോണിൽ ഇത് കണ്ടെടുത്തത്.

സമുദ്രത്തിൽ നിന്ന് പലായനം ചെയ്ത് പെറുവിലെ ആമസോൺ നദിയിൽ അഭയം തേടിയെന്ന് കരുതപ്പെടുന്ന റിവർ ഡോൾഫിനെയാണ് കണ്ടെത്തിയത്. 3.5 മീറ്റർ വരെ നീളമുള്ള ഡോൾഫിന്റെ ഫോസിലാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റിവർ ഡോൾഫിനാണ് ഇതെന്നാണ് അനുമാനം.

2018-ൽ ആൽ‌ഡോ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് ഫോസിൽ കണ്ടെത്തിയത്. സഹപ്രവർത്തകനോടൊപ്പം നടക്കുന്നതിനിടയിൽ ഫോസിലിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. താടിയെല്ലിന്റെ ഒരു ഭാഗമായിരുന്നു കണ്ടെത്തിയത്. പല്ലിന്റെ ദ്വാരങ്ങൾ ശ്രദ്ധിച്ചതോടെ ഡോൾഫിനാണെന്ന് തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറ‍ഞ്ഞു. എന്നാൽ കണ്ടെത്തിയ ഫോസിൽ ആമസോൺ റിവർ പിങ്ക് ഡോൾഫിനുമായി ബന്ധപ്പെട്ടതല്ലെന്ന് മനസ്സിലാക്കി.

ഇതിന് ശേഷം നടത്തിയ പഠനത്തിൽ തെക്ക്-കിഴക്കൻ ഏഷ്യയിൽ 10,000 കിലോമീറ്റർ അകലെയുള്ള ഭീമൻ മ‍ൃ​ഗത്തിന്റേതാണ് കണ്ടെടുത്ത ഫോസിലെന്ന് തിരിച്ചറിഞ്ഞു. കൗതുകകരമായ കണ്ടെത്തലുകളാണ് ഇവയെന്ന് സ്യൂറിച്ച് സർവകലാശാലയിലെ പാലിയൻ്റോളജി വിഭാഗം ഡയറക്ടർ മാർസെലോ ആർ സാഞ്ചസ്-വില്ലഗ്ര പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി തെക്കേ അമേരിക്കയിൽ പഠനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു ഡോൾഫിനെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു.

കണ്ടെത്തിയ ഡോൾഫിൻ വലിപ്പം കൊണ്ട് ശ്രദ്ധേയമാണെന്ന് ബെനിറ്റ്സ്-പലോമിനോ പറഞ്ഞു. ഇന്ന് കാണുന്ന റിവർ ഡോൾഫിനുകൾ പോലെയല്ല അവയെന്നും ഇവയുമായി കണ്ടെടുത്തതിന് നേരിയ ബന്ധം മാത്രമാണുള്ളതെന്നും അദ്ദേഹം പറ‍ഞ്ഞു.

ഈ പുതിയ ഇനത്തിന്റെ കണ്ടെത്തൽ ലോകത്തിലെ ശേഷിക്കുന്ന നദി ഡോൾഫിനുകളുടെ അപകടസാധ്യതകളെ ഉയർത്തിക്കാട്ടുന്നു. നിലവിൽ ഗംഗ, സിന്ധു നദികളിൽ കാണുന്ന റിവർ ഡോൾഫിനുകളുടെ കുടുംബത്തിൽപ്പെട്ടതാണ് കണ്ടെടുത്ത ഫോസിലും. വംശനാശത്തിന്റെ വക്കിലാണ് ​ഗം​ഗാ ഡോൾഫിൻ എന്ന് വിളിക്കുന്ന റിവർ ഡോൾഫിൻ. 20 മുതൽ 40 വർഷത്തിനുള്ളിൽ ഇവ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

Tags: Amazon
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies