പാലക്കാട്: ചിറ്റൂരിന് സമീപം കമ്പിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നു. ചിറ്റൂരിൽ നിന്നും കൊഴിഞ്ഞമ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പുക ഉയർന്നത്. ബസിനെ മൂടുന്ന നിലയിൽ പുക ഉയർന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും ബസിൽ നിന്നും ഉടനടി ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ എഞ്ചിനിൽ ഉണ്ടായ സാങ്കേതിക തകരാറ് മൂലമാണ് പുക ഉയർന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.