ഹിമാചലിൽ കൈ തളരുന്നു; അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ ഒമ്പതുപേർ ബിജെപിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിൽ കൈ തളരുന്നു; അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ ഒമ്പതുപേർ ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 04:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വെട്ടിലായി കോൺഗ്രസ് നേതൃത്വം. ഹിമാചൽ പ്രദേശിലെ ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ, സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ബിൻഡാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ കോൺഗ്രസ് പുറത്താക്കിയവരാണ് അംഗത്വം സ്വീകരിച്ച ആറ് എംഎൽഎമാർ. സുധിർ ശർമ, രവി ഠാക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നീ കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ഇവർക്കൊപ്പം രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തവരാണ് ആശിഷ് ശർമ, ഹോഷിയാർ സിംഗ്, കെ.എൽ.ഠാക്കൂർ എന്നീ സ്വതന്ത്ര എംഎൽഎമാർ. ഇവർ ഇന്നലെ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.

പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവർക്ക് സാധിക്കും. സുഖ്വീന്ദർ സിംഗ് സുഖു സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഇവർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ചത്. കോൺഗ്രസിന്റെ തെറ്റായ ഉറപ്പുകളും വാഗ്ദാനങ്ങളും കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്. ബിജെപിയുടെ ഭരണനേട്ടങ്ങളിലും വാഗ്ദാനങ്ങളിലും ജനങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. പാർട്ടിയിൽ അംഗത്വമെടുത്ത നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 കടക്കാൻ നിങ്ങൾ പ്രവർത്തിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അംഗത്വം നൽകി കൊണ്ട് അനുരാഗ് ഠാക്കൂർ പറഞ്ഞു.

68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിലുള്ളത്. 2022 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് ആറ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെ കോൺഗ്രസിന്റെ അംഗബലം 34 ആയി ചുരുങ്ങി. ബിജെപിക്ക് 25 സീറ്റുകളാണുളളത്. വരാനിരിക്കുന്ന 9 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണ്.

 

Tags: himachal pradeshCongress MLAsjoins bjp
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies