കേബിൾ കുരുങ്ങി അപകടം; പരിക്കേറ്റ വീട്ടമ്മയ്ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേബിൾ കുരുങ്ങി അപകടം; പരിക്കേറ്റ വീട്ടമ്മയ്‌ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്‌ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കുടുംബം. കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി. കേരളത്തിന്റെ ആരോ​ഗ്യരം​ഗം വളരെ മികച്ചതാണെന്ന് അവകാശപ്പെടുന്നതിനിടയിലാണ് ഇത്തരത്തിലൊരു ​ആരോപണം ഉയരുന്നത്.

ഇന്നലെ കരുനാഗപ്പളളിയിലാണ് സംഭവം. നഗരത്തിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വളാലിൽമുക്ക് സ്വദേശി സന്ധ്യയാണ് അപകടത്തിൽപെട്ടത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീണു. അപകടം അറിയാതെ മുന്നോട്ടുപോയ ലോറിയിൽ കേബിളും കുടുങ്ങുകയായിരുന്നു. ഇതിനിടയിലാണ് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുക്കാനൊരുങ്ങിയ സന്ധ്യയുടെ ശരീരത്തിൽ കേബിൾ കുരുങ്ങിയത്‌.

സന്ധ്യ കേബിളിൽ കുരുങ്ങി 20 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീണു. 50 മീറ്റർ ദൂരത്തിനിടെ രണ്ട് കേബിളുകളാണ് ലോറിയിൽ തട്ടി പൊട്ടി വീണത്. സന്ധ്യയുടെ തോളെല്ലിനാണ് ​പരിക്കേറ്റത്. നിർത്താതെ പോയ ലോറിക്ക് പിന്നാലെ ബൈക്കിലെത്തി തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് ഭർത്താവ് തുളസീധരൻ പറഞ്ഞു.

സംഭവത്തിന് പിന്നാലെ സന്ധ്യയെ കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചു. ഇതിലും ഗുരുതരമായ രോഗങ്ങളുമായി എത്തിയിട്ടുള്ള മറ്റുള്ളവരെ നോക്കണമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. നിരവധി പേരെത്തുന്ന ആശുപത്രിയിൽ ​ഗർഭിണിയായ ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സന്ധ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ‌ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് കോബിൾ വില്ലനാകുന്ന നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. അടുത്തിടെ എറണാകുളത്ത് കേബിൾ കുടുങ്ങി ഉണ്ടായ അപകടത്തിൽ 20-കാരന്റെ ഇടുപ്പെല്ല് തകർന്നിരുന്നു. യാത്രയ്‌ക്കിടെ കേബിൾ കുരുങ്ങുന്നത് വൻ അപകടങ്ങളിലേക്കാണ് വഴിവയ്‌ക്കുന്നത്.

Tags: Accidentkarunagapallycable
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies