ജയ്പൂർ: സീസണിലെ ആദ്യ മത്സരത്തിൽ അർദ്ധ ശതകത്തോടെ തുടക്കം ഗംഭീരമാക്കി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. 33 പന്തിൽ നാലു കൂറ്റൻ സിക്സറുകളുടെയും 3 ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് മലയാളി താരത്തിന്റ ഇന്നിംഗ്സ്.14 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ.
11 റൺസുമായി ഓപ്പണർ ജോസ് ബട്ലർ വീണപ്പോഴാണ് നായകൻ ക്രീസിലെത്തിയത്. പതുക്കെ തുടങ്ങിയ സഞ്ജു സ്പിന്നർമാരെ അതിർത്തി വര കടത്തിയാണ് കത്തിക്കയറിയത്. മോശം പന്തുകളെ തെഞ്ഞു പിടിച്ച ആക്രമിച്ച് ക്യാപ്റ്റൻ, ഇന്ന് വളരെ ജാഗ്രതയോടയാണ് ബാറ്റു വീശിയത്. ഫോമിലുള്ള ജയ്സ്വാൾ 22 റൺസോടെ പുറത്തായെങ്കിലും പിന്നാലെയെത്തിയ റിയാൻ പരാഗ് സഞ്ജുവിന് പുർണ പിന്തുണ നൽകി. 25 പന്തിൽ 32 റൺസ് നേടിയ പരാഗും നല്ല ടച്ചിലാണ്.
THE SANJU SAMSON SHOW AT JAIPUR. 🔥
– The Class of Sanju..!!!pic.twitter.com/1xkkpbhTpr
— CricketMAN2 (@ImTanujSingh) March 24, 2024
“>