ലോക്സഭയിലേക്ക് മത്സരിക്കാൻ കങ്കണയും; സന്ദേശ്ഖാലിയിലെ അതിജീവിതയും ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ; ജനവിധി തേടാൻ നടൻ അരുൺ ഗോവിലും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്സഭയിലേക്ക് മത്സരിക്കാൻ കങ്കണയും; സന്ദേശ്ഖാലിയിലെ അതിജീവിതയും ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ; ജനവിധി തേടാൻ നടൻ അരുൺ ഗോവിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 09:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ നടിയും സംവിധായകയുമായ കങ്കണ റണാവത്തും ഒരുങ്ങുന്നു. ബിജെപി പുറത്തുവിട്ട അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കങ്കണയും ഇടംപിടിച്ചത്. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നാണ് കങ്കണ ജനവിധി തേടുക.

ദേശീയതയിലൂന്നിയ നിലപാടുകളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ബോളിവുഡ് നടിയാണ് കങ്കണ. അഴിമതി രാഷ്‌ട്രീയത്തിനെതിരെയും കുടുംബാധിപത്യത്തിനെതിരെയും അവർ നിരന്തരം ശബ്ദമുയർത്തിയിരുന്നു. അയോദ്ധ്യ രാമക്ഷേത്ര വിഷയത്തിലുൾപ്പെടെ തന്റെ നിലപാട് ശക്തമായി വിളിച്ചുപറഞ്ഞ കങ്കണ പലപ്പോഴും ഇടത് അനുകൂലികളുടെയും ഇസ്ലാമിസ്റ്റുകളുടെയും സൈബറാക്രമണത്തിനും ഇരയായിട്ടുണ്ട്. രാഷ്‌ട്രീയത്തിനും സിനിമയ്‌ക്കുമുപരി രാഷ്‌ട്രത്തിന് വേണ്ടിയായിരുന്നു കങ്കണ പലപ്പോഴും സംസാരിച്ചിരുന്നത്. ഇത്തരത്തിൽ താരം പങ്കുവച്ചിരുന്ന ഓരോ ട്വീറ്റുകളും പോസ്റ്റുകളും സമൂഹമാദ്ധ്യമ ലോകത്തും വലിയ ചർച്ചയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ജന്മനാടായ മാണ്ഡിയിൽ നിന്ന് മത്സരിക്കാനുള്ള അവസരം ബിജെപി നേതൃത്വം കങ്കണയ്‌ക്ക് നൽകിയത്.

111 പേരടങ്ങുന്ന പട്ടികയാണ് ബിജെപി അഞ്ചാമതായി പുറത്തുവിട്ടിരിക്കുന്നത്. കങ്കണ കൂടാതെ നടൻ അരുൺ ​ഗോവിലും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മീററ്റിൽ നിന്നാണ് അദ്ദേഹം മത്സരിക്കുക. രാമയണ പരമ്പരകളിലൂടെ ഭാരതീയരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് യുപി സ്വദേശിയായ അരുൺ ​ഗോവിൽ. സന്ദേശ്ഖാലി കേസിലെ അതിജീവിതയായ രേഖാ പത്രയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പശ്ചിമബം​ഗാളിലെ ബസിർഹത് മണ്ഡലത്തിൽ നിന്നാണ് രേഖാ പത്ര ബിജെപിക്കായി ജനവിധി തേടുക.

Tags: LoksabhaBJPkangana ranautARUN GOVILFEATURED2
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies