അവനാണ് ഇതിന് അർഹൻ, ഞാൻ ഇവിടെ നിൽക്കാനും കാരണം അവൻ; സഹതാരത്തെ പ്രശംസിച്ച് സഞ്ജു
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവനാണ് ഇതിന് അർഹൻ, ഞാൻ ഇവിടെ നിൽക്കാനും കാരണം അവൻ; സഹതാരത്തെ പ്രശംസിച്ച് സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 09:29 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ മത്സരത്തിലെ താരമാകേണ്ടത് സന്ദീപ് ശർമ്മയായിരുന്നെന്ന് നായകൻ സഞ്ജു സാംസൺ. രാജസ്ഥാന്റെ വിജയത്തിൽ സന്ദീപിന്റെ മൂന്ന് ഓവറാണ് നിർണായകമായിരുന്നത്. രാജസ്ഥാന് വെല്ലുവിളി ഉയർത്തിയ നിക്കോളസ് പുരാൻ- കെ എൽ രാഹുൽ കൂട്ടുകെട്ട് തകർത്തതും സന്ദീപാണ്. ഇതോടെയാണ് സന്ദീപിനെ പ്രകീർത്തിച്ച് സഞ്ജു രംഗത്തെത്തിയത്.

‘പ്ലേയർ ഓഫ് ദ മാച്ച് പുരസ്‌കാരം സന്ദീപിന് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവൻ ആ മൂന്ന് ഓവർ എറിഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക് ഈ പുരസ്‌കാരം ലഭിക്കുമായിരുന്നില്ല. അവനെ വേദിയിലേക്ക് വിളിക്കാനാണ് എനിക്ക് തോന്നുന്നത്. സന്ദീപിന്റെ കണ്ണുകളിലും ശരീരഭാഷയിലും ആത്മവിശ്വാസമുണ്ടായിരുന്നെന്ന് അശ്വിൻ പറയുന്നത് ഞാൻ കേട്ടിരുന്നു. – സഞ്ജു പറഞ്ഞു. 22 റൺസ് മാത്രം വിട്ടുകൊടുത്ത സന്ദീപ് കെ.എൽ രാഹുലിന്റെ നിർണായക വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

” ഞാൻ എല്ലായ്‌പ്പോഴും ആസ്വദിക്കുന്ന കാര്യമാണ് ക്രീസിൽ സമയം ചെലവഴിക്കുന്നത്. മത്സരം ജയിക്കുമ്പോൾ അത് കൂടുതൽ സവിശേഷമാകുന്നു. ക്രീസിൽ നിൽക്കാൻ സംഗ എനിക്ക് ചില നിർദ്ദേശങ്ങൾ തന്നിരുന്നു. 10 വർഷമായി ഐപിഎൽ കളിക്കുന്ന എനിക്ക് കൂടുതൽ തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ക്രീസിൽ സാഹചര്യങ്ങൾ മനസിലാക്കി കൂടുതൽ സമയം ചെലവഴിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അന്താരാഷ്‌ട്ര ഏകദിനങ്ങൾ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. എന്നിലെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ ഈ മത്സരങ്ങളാണ് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീസണിലെ ആദ്യ മത്സരത്തിൽ ലക്‌നൗവിനെതിരെ 20 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. സഞ്ജു 52 പന്തിൽ പുറത്താകാതെ നേടിയ 82 റൺസാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറു സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മറുപടി ബാറ്റിംഗിൽ ലക്‌നൗ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.

 

 

 

Tags: sanju samsonsandeep sharma
Share
Tweet
SendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ആപ്പ് വേണ്ട… വെബ്സൈറ്റും വേണ്ട!; വാട്സ്ആപ്പിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം, AI സേവനം നാളെ മുതൽ

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies