തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,000 രൂപയാണ്. ശനിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 6,125 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,100 രൂപയാണ്. ഈ മാസം 21-നാണ് സ്വർണവില സർവകാല റെക്കോർഡിട്ടത്. ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമായിരുന്നു സർവകാല റെക്കോർഡ് നിരക്ക്.