ന്യൂഡൽഹി: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ ദുഃഖം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലുണ്ടായ തീപിടിത്തം വേദനാജനകമാണെന്നും അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
” ഹോളി ആഘോഷത്തിനിനിടെ മഹാകാൽ ക്ഷേത്രത്തിലുണ്ടായ തീപിടിത്തം വേദനാജനകമാണ്. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പരിക്കേറ്റവർക്കായുള്ള സഹായങ്ങൾ ചെയ്ത് വരികയാണ്”.-പ്രാധാനമന്ത്രി കുറിച്ചു.
മഹാകാൽ ക്ഷേത്രത്തിൽ ഹോളി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഭസ്മ ആരതിക്കിടെ ക്ഷേത്രത്തിന്റെ പന്തലിൽ തീപിടിച്ച് നിലംപതിക്കുകയായിരുന്നു. ചടങ്ങുകൾക്ക് നേതൃത്വം നൽകിയ മുഖ്യ പൂജാരി സഞ്ജയ് ഗുരു ഉൾപ്പെടെ 13 പേർക്ക് അപകടത്തിൽ പരിക്കറ്റു. ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി മോഹൻ യാദവ് സന്ദർശിക്കുകയും എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.















