മുംബൈ: മുംബൈയിലെ അയ്യപ്പ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രം. പ്രതിഷ്ഠാദിന മഹോത്സവത്തിനൊരുങ്ങുകയാണ് നാടും നഗരവും. ഏപ്രിൽ എട്ടിനാണ് ഉത്സവം.
തന്ത്രി ബ്രഹ്മശ്രീ അഴകത്തുമന പരമേശ്വരൻ (പ്രകാശൻ) നമ്പൂതിരിപ്പാടാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്. മഹാഗണപതി ഹോമം, ലക്ഷാർച്ചന
വിശേഷാൽ പൂജകൾ, ഹോമങ്ങൾ എന്നിവയുണ്ടാകും. അഭിഷേകം, കലശം, ഉദയാസ്തമന പൂജ തുടങ്ങിയവും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് 12-ന് മഹാപ്രസാദവും ഉണ്ടായിരിക്കുമെന്ന് ശ്രീ അയ്യപ്പ ഭക്ത സേവാ സംഘം മാനേജിംഗ് കമ്മിറ്റി അറിയിച്ചു. വൈകുന്നേരം 7.30-ന് വോയ്സ് ഓഫ് ഖാർഖർ അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.