രചിൻ തിരികൊളുത്തിയ വെടിക്കെട്ട്, ചെന്നൈ പൂരമാക്കി ദുബെയും ഋതുരാജും; ​ഗുജറാത്തിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി സിഎസ്കെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രചിൻ തിരികൊളുത്തിയ വെടിക്കെട്ട്, ചെന്നൈ പൂരമാക്കി ദുബെയും ഋതുരാജും; ​ഗുജറാത്തിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി സിഎസ്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 09:30 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ; എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ അരങ്ങുവാണ ആദ്യ ഇന്നിം​ഗ്സിൽ ​ഗുജറാത്ത് ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഋതുരാജും സംഘവും ആതിഥേയർക്ക് മുന്നിൽ ഉയർത്തിയത്. രചിൻ രവീന്ദ്ര തിരികൊളുത്തിയ വെടിക്കെട്ട് പിന്നാലെയെത്തിയവർ പൂരമാക്കി മാറ്റുകയായിരുന്നു.

പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. അർഹിച്ച അർദ്ധ സെഞ്ച്വറിക്ക് നാലു റൺസ് അകലെ രചിൻ രാവീന്ദ്രയെ റാഷി​ദ് ഖാൻ വീഴത്തിയെങ്കിലും ക്യാപ്റ്റൻ ഋതുരാജും ക്രീസിലെത്തിയ രഹാനെയും റൺറേറ്റ് താഴാതെ നോക്കി. വലിയൊരു ഇന്നിം​ഗ്സ് കാഴ്ചവയ്‌ക്കാനാകാതെ രഹാനെയും(12) മടങ്ങിയെങ്കിലും സായ് കിഷോറിന്റെ അതേ ഓവറിൽ തുടരെ രണ്ടു സിക്സുകൾ‌ പറത്തിയാണ് ദുബെ നിലപാട് വ്യക്തമാക്കിയത്.

12-ാം ഓവറിൽ സ്പെൻസർ ജോൺസന് വിക്കറ്റ് നൽകി ക്യാപ്റ്റൻ ഋതുരാജും(46) കൂടാരം കയറി. ആക്രമണം നയിച്ച ദുബെ 23 പന്തിൽ 5 സിക്സിന്റെ അകമ്പടിയോടെ 51 റൺസ് നേടി. അരങ്ങേറ്റക്കാരൻ സമീർ റിസ്വിയുടെ കാമിയോ എൻട്രിയും ചെന്നൈ സ്കോർ 200 കടത്തുന്നതിൽ നിർണായകമായി. താരം ആറു പന്തിൽ 14 റൺസടിച്ചാണ് പുറത്തായത്. ഡാരിൽ മിച്ചൽ (24) അവസാന പന്തിൽ റണ്ണൗട്ടായി. ജഡേജ (3) പുറത്താകാതെ നിന്നു. റാഷിദ് ഖാന് രണ്ടു വിക്കറ്റ് ലഭിച്ചപ്പോൾ സായി കിഷോർ, സ്പെൻസർ ജോൺസൺ മോഹിത് ശ‍ർമ്മ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു. നാലോവറിൽ 49 റൺസ് വഴങ്ങിയാണ് റാഷിദ് ഖാൻ രണ്ടു വിക്കറ്റെടുത്തത്.

Tags: CHENNAI SUPER KINGSGujarat Titansipl 2024
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies