ചെപ്പോക്കിനെ ആവേശ കൊടുമുടിയേറ്റി ധോണിയുടെ പറക്കും ക്യാച്ച്. ഗുജറാത്ത് ടൈറ്റൻസിന്റെ വിജയ് ശങ്കറിനെ പുറത്താക്കാനായിരുന്നു ധോണിയുടെ അത്യുഗ്രൻ ഡൈവിംഗ് ക്യാച്ച്. .60 സെക്കൻ്റായിരുന്നു റിയാക്ഷൻ ടൈം.ഡാരിൽ മിച്ചൽ എറിഞ്ഞ എട്ടാം ഓവറിലാണ് താരം പുറത്തായത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റ് വച്ച വിജയിയ്ക്ക് അബദ്ധം മനസിലായപ്പോഴേക്കും ഫുൾ ലെംഗ്ത് ഡൈവിൽ ധോണി ക്യാച്ച് കൈപിടിയിലൊതുക്കിയിരുന്നു.
ഇതോടെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലും ആവേശം അണപൊട്ടി. 42-കാരന്റെ അസാദ്ധ്യ ക്യാച്ചിനെ കരഘോഷം മുഴക്കിയാണ് അവർ വരവേറ്റത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലായി. ബാറ്റിംഗിന് ഇറങ്ങാൻ അവസരം കിട്ടാതിരുന്ന ധോണിയുടെ മനഹോര നിമിഷത്തെ അവർ ആഘോഷമാക്കി.
ONE OF THE GREATEST CATCH BY A 42 YEAR OLD MS DHONI. 🤯💥pic.twitter.com/NQrDysnxoB
— Mufaddal Vohra (@mufaddal_vohra) March 26, 2024
“>