മുംബൈ: മലയാളിയായ ജയന്ത് നായർക്ക് ശേഷം ശിവസേന ഷിൻഡെ വിഭാഗത്തിൽ മറ്റൊരു മലയാളി കൂടി ഉന്നത ചുമതലയിൽ. ശിവസേന കേരള വിഭാഗത്തിന്റെ മഹാരാഷ്ട്രാ സ്റ്റേറ്റ് കോർഡിനേറ്ററായി ശ്രീകാന്ത് നായരെ ചുമതലപ്പെടുത്തി.
സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ശിവസേന നേതാവായ ശ്രീകാന്ത് നായർ. മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഏക്നാഥ് ഷിൻഡെയാണ് നേരിട്ട് ശ്രീകാന്ത് നായരെ ഈ ചുമതലയിലേക്ക് നിയോഗിച്ചത്.
ശിവസേന സൗത്ത് ഇന്ത്യൻ സെല്ലിന്റെ മഹാരാഷ്ട്രാ കോർഡിനേറ്റർ ആണ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിലുളള മറ്റൊരു മലയാളിയായ ജയന്ത് നായർ.