അഞ്ചു കപ്പുള്ള ചാമ്പ്യന്മാരെ ബ​ഹുമാനിക്കാൻ പഠിക്കടൊ.! ഹൈദരാബാദ് സർജിക്കൽ സ്ട്രൈക്കിൽ മുംബൈ തരിപ്പണം; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ 
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഞ്ചു കപ്പുള്ള ചാമ്പ്യന്മാരെ ബ​ഹുമാനിക്കാൻ പഠിക്കടൊ.! ഹൈദരാബാദ് സർജിക്കൽ സ്ട്രൈക്കിൽ മുംബൈ തരിപ്പണം; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 09:29 pm IST
Facebook
Twitter
WhatsAppTelegram

ട്രാവിസ് ഹെഡും അഭിഷേക് ശർ‌മ്മയും പിന്നീടെത്തിയ ക്ലാസനും മാർക്രവും ചേർന്ന് നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ തരിപ്പണമായി മുംബൈ ബൗളിം​ഗ്. മുംബൈ നിരയിൽ ബുമ്രയ്‌ക്ക് മാത്രമാണ് അല്പം ശ്വാസം വിടാനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറിനാണ് രാജീവ് ​ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് സൺറൈസേഴ്സ് മുംബൈക്ക് മുന്നിലുയർത്തിയത്. ആർ.സി.ബി 2013 കുറിച്ച 263 റൺസിന്റെ റെക്കോർഡാണ് മുംബൈയെ അടിച്ചൊതുക്കി ഹൈദരാബാദ് മറികടന്നത്.

ഇന്നിം​ഗ്സ് ആരംഭിച്ചതു മുതൽ ​ഗ്രൗണ്ടിന് നാലുപാടും ബൗണ്ടറികൾ ചിതറി. പവർ പ്ലേയിൽ ഈ സീസണിലെ മികച്ച സ്കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ആറോവർ പൂർത്തിയാകുമ്പോൾ 81 റൺസ് സ്കോർ ബോർഡിലെത്തി. 11 റൺസുമായി മായങ്ക് അ​ഗർവാൾ വീണെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച ഹെഡും ശർമ്മയും ചേർന്ന് മുംബൈ ബൗളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. 6.6 ഓവറിൽ ആതിഥേയർ 100 കടന്നു.

ആദ്യ വിക്കറ്റിൽ അ​ഗർവാളിനെപ്പം 45 റൺസ് ചേർത്ത ഹെഡ് രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം 23 പന്തിൽ 68 റൺസാണ് അടിച്ചുകൂട്ടിയത്. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ മുംബൈക്ക് മറുപടിയുണ്ടായിരുന്നില്ല. 24 പന്തിൽ 3 സിക്സും 9 ബൗണ്ടറിയുമടക്കം 62 റൺസ് നേടിയാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. 23 പന്തിൽ 9 പടുകൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറിയുമടിച്ച അഭിഷേക് ശർമ്മ 63 റൺസ് നേടി. രണ്ടോവർ വ്യത്യാസത്തിൽ ഇരുവരും വീണെങ്കിലും ക്രീസിൽ ഒന്നിച്ച ദക്ഷിണാഫ്രിക്കൻ ജോഡി മുംബൈയെ ശ്വാസം വിടാൻ അനുവദിച്ചില്ല.

നാലോവർ പൂർത്തിയാക്കിയ നായകൻ ഹാർദിക് പാണ്ഡ്യക്ക് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും 46 റൺസ് വഴങ്ങി. അരങ്ങേറ്റക്കാരൻ ക്വെന മഫാകയും തലങ്ങും വിലങ്ങും തല്ലുവാങ്ങി. 66 റൺസാണ് 17-കാരൻ വിട്ടുനൽകിയത്. ജെറാൾഡ് കോട്സീ, വെറ്ററൻ സ്പിന്നർ പീയുഷ് ചൗള എന്നിവർ ഓടിനടന്ന് അടിവാങ്ങി. 14.4 ഓവറിൽ ഹൈ​ദരാബാദ് 200 കടന്നു. 34 പന്തിൽ 80 റൺസടിച്ച ക്ലാസനാണ് മുംബൈയ്‌ക്ക് ഏറെ നാശനഷ്ടമുണ്ടാക്കിയത്. എയ്ഡൻ മാർക്രം 24 പന്തിൽ 42 റൺസുമായി പൂർണ പിന്തുണ നൽകി. ഹൈദരാബാദ് ഇന്നിംഗ്സിൽ 18 സിക്സറുകളാണ് അതിർത്തി കടന്നത്.

Tags: MumbaiSRHipl2024
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies