ടോൾ പ്ലാസകൾ നിർത്തലാക്കും; ഇനി വരുന്നത് ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനമെന്ന് നിതിൻ ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോൾ പ്ലാസകൾ നിർത്തലാക്കും; ഇനി വരുന്നത് ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനമെന്ന് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 07:15 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: ടോൾ പ്ലാസകൾ വഴിയുള്ള നിലവിലെ ടോൾ പിരിവ് രീതിക്ക് പകരമായി ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടോൾ വഴി കടന്നു പോകുന്ന വാഹനങ്ങൾ സഞ്ചരിച്ച ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും തുക നിശ്ചയിക്കുന്നത്. ഈ തുക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കുറയുന്ന രീതിയിലാകും സംവിധാനം നടപ്പിലാക്കുകയെന്നും ഗഡ്കരി വ്യക്തമാക്കി.

” ഇപ്പോഴുള്ള ടോൾ സമ്പ്രദായം അവസാനിപ്പിക്കുകയാണ്. ഇനി മുതൽ സാറ്റലൈറ്റ് അധിഷ്ഠിതമായ ടോൾ പിരിവ് സംവിധാനമാകും ഉണ്ടാവുക. വാഹനം സഞ്ചരിച്ചതിന്റെ മൊത്തം ദൂരം കണക്കാക്കിയാകും ടോൾ പിരിക്കുന്നത്. വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാകും ഈ തുക കുറയുന്നത്. ടോൾ പ്ലാസകളിൽ കിടന്ന് സമയം പോകാതെയും ഇന്ധനം ലാഭിക്കാനും ഇതുവഴി സാധിക്കും.

അമിതമായി ടോൾ പിരിക്കുന്നുവെന്ന തരത്തിൽ ചിലയിടങ്ങളിൽ നിന്ന് പരാതികൾ ഉണ്ടാകുന്നുണ്ട്. അതിനെല്ലാം ഇതുവഴി പരിഹാരമാകും. ഹൈവേകളിൽ കാത്ത് നിന്ന് സമയം പോവുകയും ഇല്ല. നേരത്തെ മുംബൈയിൽ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യാൻ ഒമ്പത് മണിക്കൂറോളം സമയം വേണ്ടി വന്നിരുന്നു, ഇന്നത് രണ്ട് മണിക്കൂറിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. ഏഴ് മണിക്കൂർ സമയത്തെ ഇന്ധനമാണ് ഇവിടെ ലാഭിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും കുറച്ച് പണം നൽകേണ്ടി വരും. പൊതു-സ്വകാര്യ നിക്ഷേപത്തിലൂടെയാണ് പല പദ്ധതിയും നടപ്പാക്കുന്നത്.

വൈകാതെ തന്നെ രാജ്യത്തെ ദേശീയ പാതകളുടെ ശൃംഖല അമേരിക്കയിലേതിന് സമാനമാകും. 2024 അവസാനത്തോടെ രാജ്യത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കപ്പെടും. റോഡ് ശൃംഖല ഏറ്റവും മികച്ചത് ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഭാരത്മാല രണ്ടിൽ 8500 കിലോമീറ്റർ ദൂരമാണ് ഉൾപ്പെടുന്നത്, ഭാരത്മാല ഒന്നിൽ 34,000 കിലോമീറ്റർ ദൂരത്തോളം ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പദ്ധതികൾക്ക് അംഗീകാരം ലഭിച്ച് കഴിഞ്ഞു, ഇനിയും ധാരാളം പദ്ധതികൾ നടപ്പിലാക്കാനുണ്ട്. ലോകനിലവാരത്തിലുള്ള പാതകൾ നിർമ്മിക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും” ഗഡ്കരി വ്യക്തമാക്കി.

Tags: NITHIN GADKARIFEATURED2road. toll plaza
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies