കസബിനെ ജീവനോടെ പിടിക്കാൻ സഹായിച്ച ഹീറോ; പത്രം വിറ്റ് കുടുംബം പുലർത്തിയ ഭൂതകാലം; എൻഐഎ തലപ്പത്ത് തലയെടുപ്പോടെ ഡോ.സദാനന്ദ് വസന്ത് ദത്തെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസബിനെ ജീവനോടെ പിടിക്കാൻ സഹായിച്ച ഹീറോ; പത്രം വിറ്റ് കുടുംബം പുലർത്തിയ ഭൂതകാലം; എൻഐഎ തലപ്പത്ത് തലയെടുപ്പോടെ ഡോ.സദാനന്ദ് വസന്ത് ദത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 01:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ ഭീകരാക്രമണ സമയത്ത് സ്വന്തം സുരക്ഷ പോലും പണയപ്പെടുത്തി ഭീകരരെ നിർഭയം നേരിട്ട ഹീറോ. സാധാരണക്കാരെ മനുഷ്യകവചമാക്കി നിരപരാധികളെ കൊന്നൊടുക്കിയ കൊടുംഭീകരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടുന്നതിൽ ഉൾപ്പെടെ നിർണായക പങ്കുവഹിച്ച ധീരനായ ഉദ്യോഗസ്ഥൻ. എൻഐഎയുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ട ഡോ.സദാനന്ദ് വസന്ത് ദത്തെ എന്ന മഹാരാഷ്‌ട്ര കേഡർ ഐപിഎസ് ഓഫീസറെ രാജ്യമറിയുന്നത് ഈ സംഭവത്തിന് ശേഷമാണ്.

ഒടുവിൽ ആ ധീരതയ്‌ക്ക് രാജ്യം രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ നൽകി ആദരിച്ചു. ഒരു കാലത്ത് സ്വന്തം കുടുംബത്തിന് കൈത്താങ്ങാകാൻ പത്രം വിറ്റു നടന്ന ഭൂതകാലമുണ്ട് ഡോ.സദാനന്ദ് വസന്ത് ദത്തെയ്‌ക്ക്. അവിടെ നിന്ന് രാജ്യത്തെ തന്ത്രപ്രധാന കുറ്റാന്വേഷണ ഏജൻസിയായ എൻഐഎയുടെ തലപ്പത്തേക്ക് അദ്ദേഹത്തെ എത്തിച്ചത് നിശ്ചയദാർഢ്യവും ജോലിയിലെ ആത്മസമർപ്പണവുമാണ്.

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സംഭവമെന്നാണ് മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് സദാനന്ദ് വസന്ത് പിന്നീട് പല അഭിമുഖങ്ങളിലും ചൂണ്ടിക്കാട്ടിയത്. ജീവിതത്തിലൊരിക്കലും ആ ദിവസം മറക്കാനാകില്ലെന്നും, കഴിവിനനുസരിച്ച് പരമാവധി ചെയ്യാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആക്രമണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആദ്യ പൊലീസ് സംഘത്തിൽ സദാനന്ദ് വസന്ത് ദത്തെയും ഉണ്ടായിരുന്നു. ഒടുവിൽ ഭീകരരെ വധിച്ച് കസബിനെ ജീവനോടെ പിടികൂടി മുംബൈയെ സുരക്ഷിതമാക്കിയ ശേഷമായിരുന്നു അദ്ദേഹം വിശ്രമിച്ചത്.

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കാമ ആശുപത്രിയിൽ ഭീകരർ ബന്ദികളാക്കിയവരെ സദാനന്ദ് വസന്തയുടെ നേതൃത്വത്തിലാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ബന്ദികളെ മനുഷ്യകവചമാക്കി സുരക്ഷാസേനയെ പ്രതിരോധത്തിലാക്കാനുളള ഭീകരരുടെ തന്ത്രം പൊളിച്ചതും ഈ നീക്കമായിരുന്നു.

മഹാരാഷ്‌ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് വസന്ത് ദത്തെ, ദിനകർ ഗുപ്തയുടെ പിൻഗാമിയായിട്ടാണ് എൻഐഎയുടെ തലപ്പത്ത് എത്തുന്നത്. നിലവിൽ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവിയാണ് ഇദ്ദേഹം. എൻഐഎ നേതൃസ്ഥാനത്ത് 2026 ഡിസംബർ 31 വരെയായിരിക്കും സദാനന്ദ് വസന്തിന്റെ കാലാവധി.

മഹാരാഷ്‌ട്ര എടിഎസിൽ പ്രവർത്തിക്കവേ പല കുപ്രസിദ്ധ കുറ്റവാളികളെയും അദ്ദേഹം നിയമത്തിന് മുൻപിലെത്തിച്ചിരുന്നു. ചാരവൃത്തി നടത്തിയതിന് പൂനെയിലെ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറെ അറസ്റ്റ് ചെയ്തതുൾപ്പെടെ നിർണായകമായ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തി. മുംബൈ ക്രൈംബ്രാഞ്ചിന്റെ തലപ്പത്തായിരിക്കുമ്പോൾ രവി പൂജാരിയുടെ നേതൃത്വത്തിലുളള അധോലോക സംഘത്തെ മുംബൈയിൽ നിന്നും തുടച്ചുനീക്കാൻ മുന്നിൽ നിന്നതും ഡോ.സദാനന്ദ് വസന്ത് ദത്തെയാണ്.

സിബിഐ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായും സിആർപിഎഫ് ഇൻസ്പെക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് കമ്മീഷണറായും സദാനന്ദ് വസന്ത് ദത്തെ പ്രവർത്തിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ അനുഭവസമ്പത്തും, ട്രാക്ക് റെക്കോർഡും വിലയിരുത്തിയാണ് എൻഐഎയുടെ മേധാവി എന്ന പുതിയ റോളിലേക്ക് സദാനന്ദ് വസന്തിനെ നിയോഗിക്കാൻ തീരുമാനിച്ചത്.

 

Tags: NIA26/11 Mumbai Terrorist AttackIPS Sadanand Datenia chief
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies