മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗഡ്ചിരോളി ജില്ലയിലെ ഗോത്രമേഖലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ എംഎൽഎയും കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. നാംദിയോ ഉസെന്ദി ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രഹരമാണ് ഡോ ഉസെന്ദിയുടെ നീക്കം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ, പാർട്ടിക്കും ഇത് വെല്ലുവിളി ആയിരിക്കുകയാണ്. വിദർഭയിൽ സ്വാധീനമുള്ള ഡോ. ഉസെന്ദിയുടെ രാജി കോൺഗ്രസ് പാർട്ടിയെ മഹാരാഷ്ട്രയിൽ കൂടുതൽ ക്ഷീണിപ്പിച്ചേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനെ പ്രശംസിച്ച അദ്ദേഹം വിദർഭ മേഖലയിലെ 10 ലോക്സഭാ സീറ്റുകളിലും ബിജെപിയും സഖ്യകക്ഷികളും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ, പ്രത്യേകിച്ച് മഹാരാഷ്ട്രയുടെ മികച്ച ഭാവിയും സംസ്ഥാനത്തെ ‘മഹായുതി’ സഖ്യം ശക്തിപ്പെടുത്താനുമുള്ള കാഴ്ചപ്പാടാണ് ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനത്തിന് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.