പാലക്കാട്: കൂർക്ക വ്യാപാരിയെ കടയ്ക്കുള്ളിൽ അടച്ചിട്ട് പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. മണ്ണാർക്കാട് സ്വദേശി സതീഷാണ് അറസ്റ്റിലായത്. വ്യാപാരിയെ മർദ്ദിച്ച് കടക്കുള്ളിൽ പൂട്ടിയിട്ട ശേഷം 17,000 രൂപയാണ് പ്രതി മോഷ്ടിച്ചത്. കൂടാതെ മൊബൈൽ ഫോണും പ്രതി തട്ടിയെടുത്തു.
ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം. കൂർക്ക വ്യാപാരിയെ പ്രതി മർദ്ദിച്ചതായും പരാതിയുണ്ട്. പണവും ഫോണും മോഷ്ടിച്ചതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മണ്ണാർക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കയ്യോടെ പിടികൂടിയത്.