മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചിന് സോഷ്യൽ മീഡിയയിൽ തെറിവിളി. മുംബൈയുടെ പ്രകടനത്തിന്റെ പേരിലും ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിലുമാണ് ഭാര്യയെ അസഭ്യം വിളിക്കുന്നത്.
അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വീഡിയോയ്ക്കും ചിത്രങ്ങൾക്കും താഴെ വന്നാണ് പലരും അധിക്ഷേപം നടത്തുന്നത്. എന്നാൽ നടാഷയെ അനുകൂലിച്ചും ഹാർദിക്കിന് പിന്തുണ നൽകിയും ഒരു വിഭാഗം ആരാധകരും രംഗത്തുവന്നിട്ടുണ്ട്.
ഹാർദിക്ക് ക്യാപ്റ്റനായ ശേഷം സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും മുംബൈ തേറ്റിരുന്നു. അവസാനത്തെ മത്സരത്തിൽ ഹൈദരാബാദിനെതിരെ 277 റൺസ് എന്ന ഐപിഎല്ലിലെ ഏറ്റവും വലിയ സ്കോർ വഴങ്ങുകയും ചെയ്തു. ക്യാപ്റ്റന്റെ ബാറ്റിംഗിലെ മെല്ലപ്പോക്കും തീരുമാനങ്ങളിലെ പിഴവും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഇതെല്ലം ചൂണ്ടിക്കാട്ടിയാണ് ആരാധകർ നടാഷയെ വിമർശിക്കുന്നത്.