യുക്രെയ്ൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; ബന്ധം പഴയ രീതിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് ദ്വിമിത്രോ കുലേബ; ചർച്ചകൾ നടത്തി എസ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; ബന്ധം പഴയ രീതിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് ദ്വിമിത്രോ കുലേബ; ചർച്ചകൾ നടത്തി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 10:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുമായുളള ബന്ധം പഴയ രീതിയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബ. ഇന്ത്യയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഇന്ത്യയെയും യുക്രെയ്‌നെയും പരമ്പരാഗത സുഹൃത്തുക്കളെന്നാണ് ദ്വിമിത്രോ കുലേബ വിശേഷിപ്പിച്ചത്.

റഷ്യയുമായുളള യുദ്ധത്തിന് പിന്നാലെയാണ് യുക്രെയ്‌നുമായുളള ഇന്ത്യയുടെ ബന്ധത്തിന് മങ്ങലേറ്റത്. റഷ്യൻ ക്രൂഡ് ഓയിലിന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ വാങ്ങാനുളള ഇന്ത്യയുടെ തീരുമാനമാണ് ബന്ധത്തിൽ വിളളൽ ഉണ്ടാക്കിയത്. റഷ്യയ്‌ക്ക് മേൽ കടുത്ത നടപടിയെടുക്കാത്തതും യുക്രെയ്‌ന്റെ പരിഭവത്തിന് കാരണമായി. എന്നാൽ നയതന്ത്ര തലത്തിൽ നരേന്ദ്രമോദി സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണ് യുക്രെയ്‌നെ വീണ്ടും ഇന്ത്യയുമായി അടുക്കാൻ പ്രേരിപ്പിച്ചത്.

ദ്വിമിത്രോ കുലേബയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് എസ് ജയശങ്കർ പറഞ്ഞു. എല്ലാ മേഖലകളിലുമുളള സഹകരണം ശക്തമാക്കേണ്ടതാണ്. അത് പ്രാധാന്യത്തോടെ കാണുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധം പഴയ തലത്തിലെത്തിക്കുകയാണ് അടിയന്തര ലക്ഷ്യമെന്നും ജയ്ശങ്കർ എക്‌സിൽ കുറിച്ചു. ഇരുകൂട്ടർക്കും താൽപര്യമുളള ആഗോള, മേഖലാ വിഷയങ്ങളും ദ്വിമിത്രോ കുലേബയുമായി ചർച്ച ചെയ്തതായി ജയ്ശങ്കർ കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളുടെയും ഇന്റർ ഗവൺമെന്റൽ കമ്മീഷന്റെ അവലോകന യോഗത്തിലും സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യമേഖലയിലും കാർഷിക മേഖലയിലും ഉൾപ്പെടെയുളള ഭാവി സഹകരണം യോഗം ചർച്ച ചെയ്തു. ഇന്റർ ഗവൺമെന്റൽ കമ്മീഷന്റെ അടുത്ത യോഗം ഈ വർഷം അവസാനം ചേരാനും തീരുമാനിച്ചിട്ടുണ്ട്. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ എത്തുന്ന ഉന്നത പദവിയിലുളള സർക്കാർ പ്രതിനിധിയാണ് ദ്വിമിത്രോ കുലേബ.

ഇന്ത്യയുമായി പുതിയ മേഖലകളിൽ സഹകരിക്കുന്നതിലാണ് യുക്രെയ്ൻ ഉറ്റുനോക്കുന്നതെന്ന് ദ്വിമിത്രോ കുലേബ പറഞ്ഞു. ഉഭയകക്ഷി താൽപര്യമുളള വിഷയങ്ങളിൽ ഉപരിയായി ആഗോള വികസനത്തിലും സുരക്ഷയ്‌ക്കും ഇരുരാജ്യങ്ങൾക്കും കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും ദ്വിമിത്രോ കുലേബ പറഞ്ഞു.

Tags: UKRAINഇന്ത്യIndiaയുക്രെയ്ൻദ്വിമിത്രോ കുലേബDmytro Kuleba
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies