ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി.വി. നരസിംഹ റാവു എന്നിവർക്കും ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥനും മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിച്ചു.
മുൻ പ്രധാനമന്ത്രി ചരൺ സിംഗിന് വേണ്ടി അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് സിംഗ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി.
#WATCH | President Droupadi Murmu confers Bharat Ratna upon former PM Chaudhary Charan Singh (posthumously)
The award was received by Chaudhary Charan Singh’s grandson Jayant Singh pic.twitter.com/uaNUOAdz0N
— ANI (@ANI) March 30, 2024
പി.വി നരസിംഹ റാവുവിനുള്ള പുരസ്കാരം മകൻ പി.വി പ്രഭാകർ റാവുവാണ് ഏറ്റുവാങ്ങിയത്.
#WATCH | President Droupadi Murmu presents the Bharat Ratna award to former PM PV Narasimha Rao (posthumously)
The award was received by his son PV Prabhakar Rao pic.twitter.com/le4Re9viLM
— ANI (@ANI) March 30, 2024
എം.എസ് സ്വാമിനാഥന്റെ മകൾ നിത്യ റാവു തന്റെ പിതാവിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
#WATCH | President Droupadi Murmu confers Bharat Ratna upon agronomist MS Swaminathan
The award was received by MS Swaminathan’s daughter Nitya Rao pic.twitter.com/lZSdGmzNNt
— ANI (@ANI) March 30, 2024
കർപ്പൂരി ഠാക്കൂറിനുള്ള പുരസ്കാരം മകൻ രാം നാഥ് ഠാക്കൂറാണ് ഏറ്റുവാങ്ങിയത്.
#WATCH | Bharat Ratna award conferred upon former Bihar CM Karpoori Thakur by President Murmu at Rahstrapati Bhawan in Delhi
The award was received by his son Ram Nath Thakur pic.twitter.com/3vx5lkxwI2
— ANI (@ANI) March 30, 2024
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി ഭാരതരത്ന സമ്മാനിക്കും. അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരും ഞായറാഴ്ച നടക്കാനിരിക്കുന്ന ചടങ്ങിൽ പങ്കെടുക്കും.