തിരുവനന്തപുരം: കേരളീയർക്ക് ഈസ്റ്റർ ആശംസകൾ അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിസ്തുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്‌ത്തുന്ന ഈസ്റ്റർ സ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസുകളെ സമ്പന്നമാക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.
“ഒരു ആഘോഷം എന്നതിലുപരിയായി അവശരെയും ദരിദ്രരെയും ഒരുമയോടെ സേവിക്കാനുള്ള ആത്മാർപ്പണത്തിനുള്ള പ്രചോദനവും ആകട്ടെ ഈസ്റ്റർ” – ഗവര്‍ണർ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കലാണ് ഈസ്റ്റർ. അമ്പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ.
എല്ലാ ദേവാലയങ്ങളും നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ഈസ്റ്റർ ആഘോഷത്തിന് ഒരുങ്ങുകയാണ്. ദേവാലയങ്ങളിൽ നാളെ രാവിലെ തന്നെ പ്രാർത്ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. ഇന്ന് രാത്രി പെസഹ ജാഗരണവും ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും നടക്കും.