ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാൻ കാരണമായേക്കും; ജാഗ്രതാ നിർദ്ദേശം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാൻ കാരണമായേക്കും; ജാഗ്രതാ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 06:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധയോടെ നീങ്ങണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

വീടിനുള്ളിലും പുറത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൊതുക് കടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം.പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കണം. മണ്ണുമായും മലിനജലവുമായി ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി. കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. രാവിലെയും വൈകുന്നേരവും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കണം. ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം. കെട്ടിടങ്ങളുടെ അകത്തും പുറത്തും മേൽക്കൂരയിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്‌ത്തി വയ്‌ക്കുകയോ ചെയ്യുക.വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങൾ ഉപയോഗിക്കുക.പനിയുള്ളവർ കൊതുകുകടി ഏൽക്കാനുള്ള സാധ്യത പരമാവധി കുറയ്‌ക്കണം.

Tags: feverDenku
Share
Tweet
SendShare

More News from this section

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies