മായങ്ക് യാദവിന്റെ മായാജാലം; വേഗതയ്‌ക്കൊപ്പം കൃത്യതയും! ശിഖാർ ധവാന്റെ കിളിപറത്തിയ ആ ബോൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മായങ്ക് യാദവിന്റെ മായാജാലം; വേഗതയ്‌ക്കൊപ്പം കൃത്യതയും! ശിഖാർ ധവാന്റെ കിളിപറത്തിയ ആ ബോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 04:32 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഒരൊറ്റ പന്തുകൊണ്ട് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിന്റെ യുവതാരം മായങ്ക് യാദവ്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ അരങ്ങേറിയ താരം, ശിഖർ ധവാനെതിരെ 155.8 കിലോ മീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് വാർത്തകളിൽ ഇടംപിടിച്ചത്.

200 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ സ്വപ്‌നങ്ങളെ തകർത്തത് 21 വയസുകാരനായ മായങ്ക് യാദവാണ്. 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസുമായി ജയത്തിലേക്ക് കുതിച്ച പഞ്ചാബ് കിംഗ്‌സിന്റെ മുന്നേറ്റത്തിന് സഡൻ ബ്രേക്കിട്ടത് മായങ്കിന്റെ മാജിക്കൽ സ്‌പെല്ലായിരുന്നു. കന്നി ഓവറിലെ ആദ്യ രണ്ടു പന്തും 150 കിലോ മീറ്റർ വേഗത്തിലെറിഞ്ഞാണ് എറിഞ്ഞാണ് മായങ്ക് തുടക്കമിട്ടത്. ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രൻ സിംഗ് ശിഖർ എന്നിവരെ വീഴ്‌ത്തി കളി ലഖ്നൗവിന് അനുകൂലമാക്കി. നാലോവറിൽ വഴങ്ങിയത് 27 റൺസും.

തന്റെ രണ്ടാം ഓവറിലെ ആദ്യ പന്ത് ശിഖർ ധവാനെതിരെ 155.8 കിലോ മീറ്റർ വേഗത്തിലെറിഞ്ഞതോടെയാണ് ഈ ഐപിഎല്ലിലെ നിലവിലെ ഏറ്റവും വേഗമേറിയ ബൗളറായത്.
നാന്ദ്രെ ബർഗറാണ് തൊട്ടുപിന്നിലുള്ളത്.

2024 ലെ ഏറ്റവും വേഗമേറിയ ബോളുകൾ

155.8 kmph -മായങ്ക് യാദവ് – LSG vs PBKS

153.9 kmph -മായങ്ക് യാദവ് – LSG vs PBKS

153.4 kmph- മായങ്ക് യാദവ് – LSG vs PBKS

153 kmph – നാന്ദ്രെ ബർഗർ RR vs DC

152.3 kmph – ജെറാൾഡ് കോട്ട്‌സീ MI vs SRH

151.2 kmph- അൽസാരി ജോസഫ് – RCB vs KKR

150.9 kmph- മതീഷ പതിരാന – CSK vs GT

ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ച് മായങ്കായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. ‘ഇതൊരു മികച്ച അരങ്ങേറ്റമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മത്സരത്തിന് മുമ്പ് ഞാനാകെ പരിഭ്രാന്തനായിരുന്നു. വേഗതയിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കാനാണ് ശ്രമിച്ചത്.’ മത്സരത്തിന് ശേഷം മായങ്ക് പറഞ്ഞു.

Tags: Mayank YadavLSG Pacer
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies