ഉപയോഗിച്ച സാരികൾ വിൽപനയ്ക്ക് വെച്ച നവ്യ നായരുടെ വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ സാരി വിൽപനയ്ക്ക് പിന്നിലെ നന്മയറിഞ്ഞ് വിമർശിക്കുന്നവർ പോലും കയ്യിടിക്കുകയാണ് ഇപ്പോൾ.
വസ്ത്ര വിൽപന നടത്തി ലഭിച്ച പണം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് നവ്യ നായർ കൈമാറി. അമ്മയ്ക്കും മകനും ഒപ്പം കൈ നിറയെ സമ്മാനങ്ങളുമായാണ് നടി ഗാന്ധിഭവനിൽ എത്തിയത്. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷൽ സ്കൂളിന് ഒരു ലക്ഷം രൂപയും നടി സമ്മാനിച്ചു.
സാരി വിൽപനയുമായി ബന്ധപ്പെട്ട് തന്നെ കുറ്റപ്പെടുത്തിയവരോട് പരാതി ഇല്ലെന്ന് നവ്യ പറഞ്ഞു. ഇവിടെ കൊണ്ടുവന്ന എല്ലാം എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് ലഭിച്ചാലും ഞാൻ ഇവിടെ കൊണ്ടുവരുമെന്നും നവ്യ പറഞ്ഞു.
View this post on Instagram