സന്ധിവേദനയ്ക്ക് മാത്രമല്ല, പലതിനും പരിഹാരം മുട്ടത്തോടിലുണ്ട് ! ഒപ്പം ഈ ​ഗുണങ്ങളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സന്ധിവേദനയ്‌ക്ക് മാത്രമല്ല, പലതിനും പരിഹാരം മുട്ടത്തോടിലുണ്ട് ! ഒപ്പം ഈ ​ഗുണങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 01:22 pm IST
Facebook
Twitter
WhatsAppTelegram

പോഷക സമ്പന്നമാണ് മുട്ട എന്ന് നമുക്കറിയാവുന്നതാണ്. വിറ്റാമിൻ എ, വിറ്റാമിൻ ഡി., ബി12 തുടങ്ങിയ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ട. ആരോ​ഗ്യമുള്ള ചർമ്മത്തിനും മുടിക്കും മുട്ട അത്യാന്താപേക്ഷിതമാണ്.

മുട്ട പുഴുങ്ങി കഴിക്കുന്നതും ഏറെ ​ഗുണങ്ങൾ നൽകുന്നു. തിമിരത്തെ പ്രതിരോധിക്കുന്നതിനും കോർണിയ സംരക്ഷിക്കുന്നതിനും കാഴ്ചയുടെ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുഴുങ്ങിയ മുട്ട സഹായിക്കുന്നു. എന്നാൽ പലപ്പോഴും മുട്ട എടുത്ത് മുട്ടത്തോട് ഉപേക്ഷിക്കുന്നതാണ് പതിവ്. വെറുതെ ചവിറ്റുകുട്ടയിലോ തൊടിയിലേക്കോ വലിച്ചെറിയുന്ന മുട്ടത്തോടിനും ചില ​ഗുണങ്ങളുണ്ട്. അവ അറിയാതെ പോകരുത്..

മുട്ടത്തോട് വൃത്തിയായി കഴുകി ഉണക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

1) കോഴികൾക്കും മറ്റ് വളർത്തുമൃ​ഗങ്ങൾക്കും തീറ്റയാക്കാം

കാൽസ്യം സമ്പന്നമാണ് മുട്ടത്തോടുകൾ. അതിനാൽ തന്നെ കോഴികൾക്കും മറ്റും തീറ്റയാക്കാവുന്നതാണ്. മുട്ടയിട്ടതിന് ശേഷം മുട്ടത്തോടുകൾ കാൽസ്യം നൽകുന്നതിന് സഹായിക്കുമെന്ന് പഠനം പറയുന്നു.

2) സന്ധിവേദനയിൽ നിന്ന് ശമനം

സന്ധി വേ​ദന, പരിക്ക് എന്നിവയ്‌ക്ക് പരിഹാരം കണ്ടെത്താൻ മുട്ടത്തോടിന് കഴിയും. മുട്ടത്തോടുകൾ പൊടിച്ച് ചില്ല് പാത്രത്തിൽ വയ്‌ക്കണം. ഇതിലേക്ക് ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് കൊടുക്കുക. മുട്ടത്തോടുകൾ മൂടും വിധത്തിലാകണം ഇത് ചേർത്ത് കൊടുക്കാൻ. രണ്ട് ദിവസം മിശ്രിതം മൂടി വയ്‌ക്കണം. തുടർ‌ന്ന് ഈ ലായനി പാടുകളിലും വേദനയുള്ള ഭാ​ഗങ്ങളിലും പുരട്ടുന്നത് ആശ്വാസം നൽകും. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന കൊളാജൻ, കോൻട്രായിറ്റിൻ, ഗ്ലൂക്കോസാമൈൻ, ഹൈലൂറോണിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ മുട്ടത്തോടുമായി ചേർന്നാണ് വേദനസംഹാരിയായി പ്രവർത്തിക്കുന്നത്.

3) നിലം വൃത്തിയാക്കാൻ

വീട്ടിലെ തറ തുടയ്‌ക്കാനായി വലിയ തുക മുടക്കി ലോഷനും മറ്റും വാങ്ങുന്നവരാകും മിക്കവരും. പലരും ഇവ ഉപയോ​ഗിച്ച് പലവിധത്തിലുള്ള അലർജിയും ക്ഷണിച്ചു വരുത്തിയിട്ടുണ്ടാകും. രാസവസ്തുക്കൾക്ക് ബദലായി മുട്ടത്തോടിനെ ഉപയോ​ഗിക്കാവുന്നതാണ്. ഉണങ്ങിയ മുട്ടത്തോടുകൾ പൊടിച്ച് സൂക്ഷിക്കുകയേ വേണ്ടൂ. കറയും ​ഗ്രീസും വരെ ഇല്ലാതാക്കാൻ ഇത് മതി. മുട്ടത്തോട് പൊടിച്ചതിൽ തുണിയോ സ്പോഞ്ചോ മുക്കി ഉരച്ചാൽ മാത്രം മതി.

4) പ്രകൃതിദത്ത വളം


ചട്ടിയിലും ഉദ്യാനത്തിലുമൊക്കെ നട്ടുവളർത്തുന്ന ചെടികളിൽ അൽപം മുട്ടത്തോട് പൊടിച്ചത് ചേർത്താൽ അത്ഭുതം കാണാവുന്നതാണ്. ചെടികളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന കാൽസ്യവും മറ്റ് ധാതുക്കളും നൽകാൻ ഇതിന് കഴിയും. മുട്ടത്തോട് പൊടിച്ചത് മണ്ണുമായി ചേർന്ന് വിഘടിച്ച് മണ്ണിനെ സമ്പുഷ്ടമാക്കുന്നു.

5) കാപ്പിയിൽ ചേർത്ത് കുടിക്കാം

കാപ്പിയുടെ കയ്പ്പ് കുറയ്‌ക്കാൻ മുട്ടത്തോട് സഹായിക്കുമെന്നാണ് പറയുന്നത്. പഴമക്കാർ സ്ഥിരമായി പ്രയോ​ഗിച്ചിരുന്ന ഈ തന്ത്രം കോഫി മേക്കറുകളിലും ഉപയോ​ഗിക്കുന്നു.

6) ടൂത്ത്പേസ്റ്റ് ഉണ്ടാക്കാൻ

വീട്ടിൽ മുട്ടത്തോട് കൊണ്ട് ടൂത്ത്പേസ്റ്റും ഉണ്ടാക്കാവുന്നതാണ്. ഇതിനായി കാൽ കപ്പ് മുട്ടത്തോടിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ ബേക്കിം​ഗ് സോഡ, അര ടീസ്പൂൺ കാസ്റ്റൈൽ സോപ്പ്, രണ്ടോ മൂന്നോ തുള്ളി പെപ്പെർമിൻറ് എസ്സൻഷ്യൽ ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്താൽ ടൂത്ത്പേസ്റ്റ് തയ്യാർ.

Tags: benefitsSUBLeftover egg shellEgg shell
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies