കാഴ്ച കാണാനിറങ്ങിയ യാത്രക്കാരെ ഉപേക്ഷിച്ച് ക്രൂയിസ് കപ്പൽ സ്ഥലം വിട്ടു; ദ്വീപിൽ പെട്ടുപോയ എട്ടം​ഗ സംഘത്തിൽ ​ഗ‍​ർഭിണിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാഴ്ച കാണാനിറങ്ങിയ യാത്രക്കാരെ ഉപേക്ഷിച്ച് ക്രൂയിസ് കപ്പൽ സ്ഥലം വിട്ടു; ദ്വീപിൽ പെട്ടുപോയ എട്ടം​ഗ സംഘത്തിൽ ​ഗ‍​ർഭിണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 02:56 pm IST
FacebookTwitterWhatsAppTelegram

ബസ് കിട്ടാതെ വഴിയിൽ നിൽക്കുന്നതൊക്കെ സ്വാഭാവികമാണ്. എന്നാൽ വിനോദയാത്ര പോയ സംഘം ഒറ്റപ്പെട്ട് പോകുന്നതോ? അടുത്ത ബസിനോ ട്രെയിനോ പിടിച്ച് സ്ഥലത്തെത്താം എന്ന് കരുതാം. എന്നാൽ നടുക്കടലിലാണെങ്കിലോ?! അത്തരത്തിലൊരു സംഭവമാണ് മധ്യ ആഫ്രിക്കൻ ദ്വീപായ സാവോ ടോമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എട്ട് ക്രൂയിസ് കപ്പൽ യാത്രക്കാർ ആഫ്രിക്കൻ ദ്വീപിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. ​ഗർഭിണിയും ഹൃദ്രോ​ഗിയായ വയോധികനും ദ്വീപിൽ കുടുങ്ങിയത്. ക്യാപ്റ്റൻ തങ്ങളെ കയറ്റാതെ പോവുകയായിരുന്നുവെന്ന് സൗത്ത് കരോലിനയിൽ നിന്നുള്ള ദമ്പതികൾ പറഞ്ഞു. നാല് അമേരിക്കൻ പൗരന്മാർ, രണ്ട് ഓസ്‌ട്രേലിയൻ പൗരന്മാർ എന്നിവരാണ് തങ്ങൾക്കൊപ്പമുള്ളതെന്ന് ദമ്പതികൾ പറഞ്ഞു. സമാന അനുഭവം നേരത്തെ ഉണ്ടായിട്ടില്ലെന്നും കപ്പലിനടുത്തെത്താൻ ഇനി എന്തുചെയ്യണമെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കുടുങ്ങിപ്പോയ എട്ടം​ഗ സംഘം കപ്പലിലേക്ക് മടങ്ങാൻ വൈകിയെന്നാണ് നോർവീജിയൻ ക്രൂയിസ് ലൈനിന്റെ പ്രസ്താവനയിൽ പറയുന്നത്. ദ്വീപിലെ കാഴ്ചകൾ കാണാനായി ഇറങ്ങിയ സംഘം തിരികെ എത്താൻ വൈകി. പ്രാദേശിക സമയം മൂന്ന് മണിക്ക് എത്തണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും യാത്രികർ എത്താൻ വൈകിയെന്നാണ് പ്രസ്താവനയിൽ പറയുന്നത്. എന്നാൽ ദ്വീപിലെ പര്യടനത്തിന് ശേഷം കപ്പലിലെത്തിക്കുന്നതിൽ ​ഗൈഡിന് വീഴ്ച സംഭവിച്ചുവെന്ന് ദമ്പതികൾ ആരോപിക്കുന്നു.

സംഘം തുറമുഖത്ത് എത്തിയപ്പോഴും കപ്പലെടുത്തിരുന്നില്ല. കോസ്റ്റ് ​ഗാർഡ് ബോട്ട് വഴി കപ്പലിൽ‌ കയറ്റാൻ ശ്രമിച്ചുവെങ്കിലും ക്യാപ്റ്റൻ കപ്പലിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചുവെന്ന് കുടുങ്ങിയ യാത്രികർ ആരോപിക്കുന്നു. പണമോ സുപ്രധാന രേഖകളോ പോലും എടുക്കാനും ക്യാപ്റ്റൻ അനുവദിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ഏകദേശം 16 മണിക്കൂർ സമയം ആറ് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കപ്പലിൽ കയറാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. സംഘത്തിലെ ഒരാൾ പക്ഷാഘാതത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും ഒരാൾക്ക് ഹൃദ്രോ​ഗം മൂർച്ഛിച്ചതായും യാത്രികർ പറയുന്നു.

Tags: CRUISE SHIPAfrican IslandAbandaned
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies