ദുബൈ: അക്ഷരക്കൂട്ടം യുഎഇയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കഥ, കവിത, ലേഖന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
അക്ഷരക്കൂട്ടം- സോമൻ കരിവെള്ളൂർ കഥാപുരസ്കാരത്തിനും അക്ഷരക്കൂട്ടം -ഷിറാസ് വാടാനപ്പള്ളി കവിതാ പുരസ്കാരത്തിനും അക്ഷരക്കൂട്ടം- വി.എം സതീഷ് ലേഖനപുരസ്കാരത്തിനുമാണ് സൃഷ്ടികൾ ക്ഷണിക്കുന്നത്.
ഒരാൾക്ക് ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രം മത്സരിക്കാം. എഴുത്തുകാർ യുഎഇയിൽ താമസക്കാരോ അക്ഷരക്കൂട്ടം ഗ്രൂപ്പിലെ അംഗങ്ങളോ ആയിരിക്കണം. കഥ, കവിത എന്നിവയ്ക്ക് പ്രത്യേക വിഷയമില്ല. ലേഖനത്തിന്റെ വിഷയം നിർമിത ബുദ്ധിയും സർഗാത്മകതയും.
കഥ എ ഫോർ പേപ്പറിൽ എട്ടു പേജും, ലേഖനം എ ഫോർ പേപ്പറിൽ പത്തു പേജും, കവിത നാൽപ്പത്തിയെട്ട് വരികളും കവിയരുത്.
രചനകൾ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ, പരിഭാഷകളോ ആവരുത്. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 25.
രചനകളിൽ പേരോ മേൽവിലാസമോ വെക്കരുത്. രചയിതാവിന്റെ പേര് , മേൽവിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ മറ്റൊരു പേജിൽ ടൈപ്പ് ചെയ്ത് അയക്കേണ്ടതാണ്.
അയക്കേണ്ട വിലാസം: