63 കാരനായ ആത്മീയ നേതാവിന് 12 വയസുകാരി വധു; പ്രതിഷേധം ശക്തമായതൊടെ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

63 കാരനായ ആത്മീയ നേതാവിന് 12 വയസുകാരി വധു; പ്രതിഷേധം ശക്തമായതൊടെ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

ആക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ 63 കാരനായ ആത്മീയ നേതാവ് 12 വയസുകാരിയെ വിവാഹം ചെയ്തതിൽ വൻ വിവാദം. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോർകെറ്റി ലവേ സുരു മുപ്പത്തിമൂന്നാമന്റെ വിവാഹം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്. പാരമ്പര്യ ആചാരപ്രകാരം നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. സമുദായത്തിന്റെ മഹാപുരോഹിതൻ എന്നറിയപ്പെടുന്നയാളാണ് ലവേ സുരു. എന്നാൽ ബാലവധുവിന്റെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

പുറത്ത് വന്ന വീഡിയോയിൽ പെൺകുട്ടി ശിരോവസ്ത്രം ധരിച്ചിട്ടുണ്ട്. ചുറ്റം കൂടി നിന്ന സ്ത്രീകൾ ഭാര്യയുടെ ചുമതലകൾ നിർവഹിക്കാനും ഭർത്താവിനെ ആകർഷിക്കാൻ സുഗന്ധദ്രവ്യങ്ങൾ പൂശാനും പെൺകുട്ടിക്ക് ഉപദേശം നൽകുന്നുണ്ട്.

ഘാനയിൽ വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായം 18 വയസാണ്. അതുകൊണ്ട് തന്നെ വിവാഹം വേർപെടുത്തി പുരോഹിതനെതിരെ അന്വേഷണം വേണമെന്നും വിമർശകർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിവാഹത്തെ അനുകൂലിച്ച് സമുദായാം​ഗങ്ങൾ രം​ഗത്ത് വന്നു. തങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മറ്റുള്ളവർക്ക് മനസ്സിലാകാത്തതാണ് പ്രശ്നമെന്നും, പുരോഹിതന്റെ ഭാര്യയെന്ന നിലയിൽ പെൺകുട്ടിക്ക് വലിയ പ്രാധാന്യമാണ് സമൂഹത്തിൽ ലഭിക്കുകയെന്നും പ്രാദേശിക കമ്മ്യൂണിറ്റി നേതാവ് നി ബോർട്ടെ കോഫി ഫ്രാങ്ക്വാ II പറഞ്ഞു.

പ്രധാന പുരോഹിതന്മാരെയും ഭാര്യമാരെയും തിരഞ്ഞെടുക്കുന്നത് ഒരു ആത്മീയ പ്രക്രിയാണ്. ആറാമത്തെ വയസ്സിൽ പുരോഹിതന്റെ ഭാര്യയാകാൻ ആവശ്യമായ ആചാരങ്ങൾ പെൺകുട്ടി ആരംഭിച്ചെങ്കിലും അതൊന്നും വിദ്യാഭ്യാസത്തിന് തടസ്സമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഭവം വിവാദമായതൊടെ അമ്മയുടെ സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി. വിവാദ വിവാഹത്തെക്കുറിച്ച് പ്രതികരിക്കാൻ ഘാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

1998-ലാണ് ഘാനയിൽ ശൈശവ വിവാഹം നിരോധിച്ചത്. ഘാനയിലെ പെൺകുട്ടികളിൽ നല്ലൊരു ശതമാനം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കുന്നതായി
ഗേൾസ് നോട്ട് ബ്രൈഡ്സ് എന്ന ആഗോള എൻജിഒ ചൂണ്ടിക്കാട്ടുന്നു. വിവാഹിതരായ 10 പെൺകുട്ടികളിൽ ഒമ്പതിലധികം പേരും സ്കൂളിൽ പോകുന്നില്ലെന്നും അവർ വ്യക്തമാക്കി.

Tags: africachildmarriagepriestGana
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies