ശ്രീകുരുംബക്കാവിൽ കോഴിക്കല്ലുമൂടൽ; പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് ആരംഭം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീകുരുംബക്കാവിൽ കോഴിക്കല്ലുമൂടൽ; പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് ആരംഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 11:53 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ വ്യാഴാഴ്ച കോഴിക്കല്ല് മൂടും. ഉച്ച പൂജകൾക്കുശേഷം വടക്കേനടയിൽ കോഴിക്കല്ലു മൂടൽ നടക്കുന്ന തോടെ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് തുടക്കമാകും. മീനമാസത്തിലെ തിരുവോണ നാളിലാണ് ഭരണി മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്.

കുംഭമാസത്തിലെ ഭരണിനാളിൽ അവകാശികളായ കാവിൽവീട്ടുകാർ പട്ടും താലിയും സമർപ്പിച്ച് ചെറുഭരണി കൊടിക്കൂറകൾ ഉയർത്തിയതോടെയാണ് ഭരണി ഉത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചത്. കാളി-ദാരിക യുദ്ധം തുടങ്ങുന്നതിനെ അനുസ്മരിപ്പിക്കുന്നതായാണ് ആദ്യകാലങ്ങളിൽ കോഴികളെ വെട്ടിയിരുന്ന കല്ലുകൾ കുഴികുത്തി മൂടി ചെമ്പട്ട് വിരിക്കുന്ന ചടങ്ങ്.

വടക്കേനടയിലെ ദീപ ദീപസ്തംഭത്തോടു ചേർന്ന് വൃത്താകൃതിയിലുള്ള രണ്ട് വലിയ കോഴിക്കല്ലുകൾ അവകാശികൾ കുഴികുത്തി മൂടി അതിൽ ചെമ്പട്ട് വിരിക്കും. ആദ്യം കോഴികളെ ഭഗവതിക്കു സമർപ്പിക്കാൻ അവകാശമുള്ള തച്ചോളി വീട്ടിൽ നിന്നെത്തുന്ന പ്രതിനിധികൾ കോഴികളെ ചെമ്പട്ടിൽ സമർപ്പിക്കും.

ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിന്റെ കിഴക്കേമൂലയിൽ വേണാടൻ കൊടിക്കൂറകൾ ഉയരുകയും ക്ഷേത്ര നടകളിൽ ഭണ്ഡാരംവെപ്പ് നടക്കുകയും ചെയ്യും. ഒൻപതിനാണ് തൃച്ചന്ദനച്ചാർത്ത് പൂജയും അശ്വതി കാവുതീണ്ടലും നടക്കുന്നത്. ഭരണി നാളായ 10-ന് പുലർച്ചെ ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടി ഉയർത്തുന്നതോടെ ഭരണി മഹോത്സവത്തിന് സമാപനം കുറിക്കും.

Tags: kodungallur bharanisree kurumbakkavu
ShareTweetSendShare

More News from this section

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies