ഐഎസ്ആർഒ യുവിക 2024 രണ്ടാം സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മനസിലാക്കാം. യംഗ് സയന്റിസ്റ്റ് പ്രോഗ്രാമാണ് യുവ വിജ്ഞാനി കാര്യക്രം (യുവിക). യുവികയുടെ ആദ്യ സെലക്ഷൻ ലിസ്റ്റ് ഇസ്രോ ഈ കഴിഞ്ഞ മാർച്ച് 28-ന് പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ സീറ്റ് ഉറപ്പുവരുത്തുന്നതിനായി ഏപ്രിൽ രണ്ട് വരെ സമയം നൽകിയിരുന്നു.
സമയപരിധിക്ക് മുമ്പ് വിദ്യാർത്ഥികൾ സമ്മതപത്രം സമർപ്പിക്കണം. ഇതിൽ പരാജയപ്പെട്ടാൽ ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക് നൽകും. ഇത് പ്രകാരമാണ് ഐഎസ്ആർഒ യുവികയുടെ രണ്ടാം സെലക്ഷൻ ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും പേരും ഉപയോഗിച്ച് ഐഎസ്ആർഒ യുവിക മെറിറ്റ് ലിസ്റ്റ് 2024 പരിശോധിക്കാനാകും. ആദ്യ സെലക്ഷൻ ലിസ്റ്റിൽ 350 വിദ്യാർത്ഥികളെയാണ് ഇസ്രോ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്ന് വിദ്യാർത്ഥികളെയാണ് രണ്ടാമത്തെ സെലക്ഷൻ ലിസ്റ്റിൽ തെരഞ്ഞെടുത്തിട്ടുള്ളത്.
ഐഎസ്ആർഒ യുവിക രണ്ടാം സെലക്ഷൻ ലിസ്റ്റ് 2024 പരിശോധിക്കേണ്ടത് ഇങ്ങനെ…
- ഇസ്രോയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക
- ഹോംപേജിൽ നിന്നും യുവിക 2024 എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ലോഗിൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വിശദാംശങ്ങൾ നൽകി സമർപ്പിക്കുക. തുടർന്ന് യുവികയുടെ രണ്ടാം സെലക്ഷൻ ലിസ്റ്റ് സ്ക്രീനിൽ കാണാനാകും.ഇതിൽ കയറി വിദ്യാർത്ഥികൾ അവരുടെ പേര്, റോൾ നമ്പർ എന്നിവ നൽകി ഡൗൺലോഡ് ചെയ്യുക.
- ഐഎസ്ആർഒയുടെ യുവിക പ്രോഗ്രാം 2024 മെയ് 13-നും 24-നും ഇടയിലാകും നടക്കുക.