എന്തിനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്ന് അവർക്ക് പോലുമറിയില്ല; വിഭാഗീയതയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവ‍ർ: സ്മൃതി ഇറാനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തിനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്ന് അവർക്ക് പോലുമറിയില്ല; വിഭാഗീയതയ്‌ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവ‍ർ: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 04:15 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രസും അഴിമതിക്കാരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കരുവന്നൂരിലെയും പുൽപ്പള്ളിയിലെയും തട്ടിപ്പിന് പിന്നിൽ ഇവരാണ്. ജനങ്ങൾക്ക് മുന്നിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. എന്തിനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്ന് അവർക്ക് പോലും അറിയില്ലെന്നും സ്മൃതി ഇറാനി പരിഹസിച്ചു. വിഭാഗീയതയ്‌ക്കും പ്രധാനമന്ത്രിക്കെതിരെ ദുഷിപ്പ് പറയാനും മാത്രമായാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

കേന്ദ്രസർക്കാർ പദ്ധതികളുടെ പേര് മാറ്റി ക്രെഡിറ്റ് അടിച്ചെടുക്കുന്ന സംവിധാനം കേരളത്തിൽ മാത്രമല്ല പശ്ചിമബംഗാളിലും ഉണ്ട്. പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ കഴിയാത്തത് കൊണ്ട് ഇതിലൂടെ അദ്ദേഹത്തെ കോപ്പിയടിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി നാല് കോടി വീടുകളാണ് ജനങ്ങൾക്ക് നൽകിയത്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി. കേരളത്തിൽ പോലും പ്രധാനമന്ത്രിയുടെ വികസന മാതൃകകൾ കാണാനായെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രധാനപ്രചാരണ വിഷയം മോദി തന്നെയാണ്. അദ്ദേഹം പദ്ധതികൾ നടപ്പാക്കുന്നു. 2047-ൽ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റാനാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്‌ക്കുന്നത്. 2024-ലേക്കുള്ള പദ്ധതികൾ പോലും പ്രതിപക്ഷം മുന്നോട്ട് വയ്‌ക്കുന്നില്ല. പ്രതിപക്ഷത്തിന് ആത്മനിർഭർ ഭാരതിലോ സാമ്പത്തിക പുരോഗതിയിലോ വിശ്വാസമില്ല. മേക്ക് ഇൻ ഇന്ത്യയെ അംഗീകരിക്കാനോ ഇക്കൂട്ടർ തയ്യാറാകുന്നില്ല.

പ്രതിപക്ഷത്തിന്റെ അവകാശ വാദങ്ങൾക്ക് പകരം കണക്കുകളാണ് കേന്ദ്രസർക്കാർ നിരത്തുന്നത്. ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യത്തിന്റെ പുരോഗതി നേരിൽ കാണാൻ സാധിക്കുന്നു. രാഹുലിന്റെ അവിശുദ്ധ കൂട്ടുകെട്ടൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ മാത്രമാണ് പലമാദ്ധ്യമങ്ങളും എടുത്ത് കാട്ടുന്നത്. സത്യസന്ധമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ ജനം ടിവിയോട് നന്ദി പറയുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഇഡിയുടെ ഒമ്പത് സമൻസുകളാണ് അരവിന്ദ് കെജ്‌രിവാൾ തള്ളിക്കളഞ്ഞത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിൽ മാസങ്ങൾക്ക് മുൻപേ നൽകിയ സമൻസാണിത്.ഇവയെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. അന്വേഷണ ഏജൻസിയെ ബഹുമാനിക്കാൻ പോലും തയ്യാറായില്ല. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ അമിത് ഷായ്‌ക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം കരയുകയോ കുടുംബം പത്രസമ്മേളനം നടത്തുകയോ ചെയ്തില്ല. എല്ലാവരും നിയമത്തിന് കീഴിലാണ്.

കോടിക്കണക്കിന് രൂപയുടെ അഴിമതി സുപ്രീംകോടതി കണ്ടെത്തിക്കഴിഞ്ഞാൽ കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് കരുതേണ്ടതുണ്ടോ. മദ്യനയക്കേസിൽ അഴിമതി നടന്നെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. അഴിമതിയെ റൊമാന്റിസൈസ് ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് കേസ് നേരിടാൻ കെജ്‌രിവാൾ തയ്യാറാകണം. അല്ലാതെ മൈക്കിന് മുന്നിൽ ഭാര്യയെ എത്തിച്ച് കരയുകയല്ല വേണ്ടതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

Tags: Narendra ModiSmriti IraniINDI block
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies