ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ഇന്ത്യ പാകിസ്താനിലേക്ക് പോകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. പാകിസ്താൻ എന്ന് ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നിർത്തുന്നോ അന്ന് ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് ക്രിക്കറ്റ് കളിക്കാൻ പോകുമെന്നാണ് ഠാക്കൂർ പറഞ്ഞത്. 2025 ഫെബ്രുവരി-മാർച്ചിലാണ് ടൂർണമെന്റ് നടക്കുക. ഇത്തവണ പാകിസ്താനിൽ സംഘടിപ്പിക്കാനാണ് അനുമതി.
‘അക്കാര്യം തീരുമാനിക്കുന്നത് ബിസിസിഐയാണ്. ഞാൻ പ്രസിഡന്റായിരുന്നപ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഒരേസമയം ഇത്തരം കാര്യങ്ങൾ സംഭവിക്കില്ല. ഇന്ത്യയിൽ ഭീകരവാദം പ്രവർത്തനങ്ങൾ നടത്തിയ ശേഷം നിങ്ങൾ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.
ഇത്തരം കാര്യങ്ങൾ ഒരിക്കലും ഒരേസമയം സംഭവിക്കില്ല. ആദ്യ നിങ്ങൾ ഇന്ത്യയിൽ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കൂ. എന്ന് പാകിസ്താൻ ഇന്ത്യയിൽ ഭീകരവാദം അവസാനിപ്പിക്കുന്നോ അന്ന് ഇന്ത്യൻ താരങ്ങൾ പാകിസ്താനിലെത്തി ക്രിക്കറ്റ് കളിക്കും”- ഒരു ചാനൽ പരിപാടിയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.2008 ന് ശേഷം ഇന്ത്യ പാകിസ്താനിൽ പോകുകയോ അവരുമായി ഒരു പരമ്പര കളിക്കുകയോ ചെയ്തിട്ടില്ല. 2023ൽ ഏഷ്യാ കപ്പ് കളിക്കാനും പാകിസ്താനിലേക്ക് പോകാൻ ഇന്ത്യ തയാറായില്ല. ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.
2025 में Champions Trophy खेलने के लिए क्या भारत की टीम पाकिस्तान जाएगी?
◆ News24 के मंथन मंच पर केंद्रीय मंत्री अनुराग ठाकुर ने बताया @ianuragthakur| @anurradhaprasad | #Manthan2024 | #Manthan24 | @VibhuBhola pic.twitter.com/TkjT7hYTO2
— News24 (@news24tvchannel) April 5, 2024
“>















