ബോട്ട് യാത്രയ്ക്കിടെ 44-കാരന് നെഞ്ചുവേ​ദന; നടുക്കടലിൽ ശ്രീലങ്കൻ പൗരന് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോട്ട് യാത്രയ്‌ക്കിടെ 44-കാരന് നെഞ്ചുവേ​ദന; നടുക്കടലിൽ ശ്രീലങ്കൻ പൗരന് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബോട്ട് യാത്രയ്‌ക്കിടെ ഹൃദ്രോ​ഗിയായ ശ്രീലങ്കൻ പൗരനെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.

എഞ്ചിൻ തകരാർ മൂലം ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് (എസ്എൽഎഫ്‌വി) ‘കൽപേനി’ അപകടത്തിലാണെന്ന് ഭാരതീയ തീരസംരക്ഷണ സേനയുടെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെൻ്ററിന് (എംആർസിസി) കൊളംബോയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആറ് ജീവനക്കാരുമായി മാർച്ച് 22-നാ യാത്ര പുറപ്പെട്ടതാണ് ബോട്ട്.

മാർച്ച് 28 മുതൽ ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. എഞ്ചിൻ തകരാർ മൂലം കടലിൽ ബോട്ട് ഒഴുകി നടക്കുകയാണ് എന്നായിരുന്നു എംആർസിസി കൊളംബോയുടെ നി​ഗമനം. എന്നാൽ പുതുച്ചേരി തുറമുഖത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ബോട്ട് കണ്ടെത്തി. പിന്നാലെ വെള്ളവും ഭക്ഷണവും ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ ഐസിജി എത്തിച്ച് നൽകി. ഐസിജിയുടെ സാങ്കേതിക സംഘം എഞ്ചിൻ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് ബോട്ട് കണ്ടെത്തിയ വിവരം ശ്രീലങ്കൻ അധികൃതരെ അറിയിച്ചു. കോസ്റ്റ് ​ഗാർഡ് നിരന്തരം നിരീക്ഷിക്കുന്നതിനിടെയിലാണ് അം​ഗങ്ങളിൽ ഒരാൾക്ക് ശ്വാസം തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ഉടനെ ഐസിജിഎസ് റാണി അബാക്ക എന്ന കപ്പൽ ബോട്ടിലേക്ക് അടുപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. ഇതേ സമയം, ചെന്നൈ സ്ക്വാഡ്രണിൽ നിന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) സ്ഥലത്തെത്തി.

തുടർന്ന് നടത്തിയ ഓപ്പറേഷനിൽ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രോ​ഗിയെ ചെന്നൈയിലെ കോസ്റ്റ് ​ഗാർഡ് എയർ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് 44-കാരനെ ന​ഗരത്തിലെ ആശുപത്രിയിലേക്ക് നയിച്ചു. ബോട്ട് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ശ്രീലങ്ക അറിയിച്ചു.

Tags: Sri Lankan nationalcritical heart conditionIndian Coast Gaurd
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies